ചുങ്കപ്പാറ, കോട്ടാങ്ങൽ പ്രദേശങ്ങളിലെ
വൈദ്യുതി തകരാറ് പരിഹരിക്കണം; യുഡിഎഫ്‌

ചുങ്കപ്പാറ കോട്ടാങ്ങൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തകരാറ് അടിയന്തരമായി പരിഹരിക്കണമെന്ന് യുഡിഎഫ് കോട്ടാങ്ങൽ മണ്ഡലംകമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വായ്പ്പുര് വൈദ്യുതി ഓഫിസിനുമുമ്പിൽ സമരം നടത്തുവാൻ തിരുമാനിച്ചു. മണ്ഡലം കൺവീനർ ഒ എൻ സോമശേഖരപണിക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോസഫ് ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. ഇസ്മായിൽ ചിനിയിൽ, എ ജി സദാശിവൻ, എം കെ എം ഹനീഫ, കൊച്ചുമോൻവടക്കേൽ, സുജിത് കണ്ണാടി, ബി സുരേഷ് കുമാർ, ഷംസുദ്ദീൻ, സുലൈമാൻ, സാബു മരുതേൻകുന്നേൽ, ജോൺസൺ ഈറയക്കൽ, ജോസ് കുന്നുംപുറം,
ജോസി ഇലഞ്ഞിപ്പുറം
ജോയി ജോൺ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles