ചൂരക്കുളങ്ങര റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 13 നും 14 നും

ഏറ്റുമാനൂർ: ചൂരക്കുളങ്ങര റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 13, 14-തീയതികളിൽ ഏറ്റുമാനൂരപ്പൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 13 -ന് രാവിലെ എട്ടുമുതൽ കായിക മത്സരങ്ങൾ ആരംഭിക്കും.

Advertisements
  1. 15-ന് ഉച്ചഭക്ഷണം. തുടർന്ന് കായിക മത്സരങ്ങൾ തുടരും. 14-ന് രാവിലെ 8 30-ന്അത്തപ്പൂക്കള മത്സരം , 10- ന് പ്രസംഗം മത്സരം ,ഒന്നിന് ഓണസദ്യ,
    2.30-ന് കുടുംബ സംഗമവും സമ്മേളനവും മന്ത്രി വി .എൻ . വാസവൻ ഉദ്ഘാടനം ചെയ്യും.

അസോസിയേഷൻ പ്രസിഡൻറ് ഒ.ആർ.ശ്രീകുമാർ അധ്യക്ഷത വഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തും. കവിയും ഗാനരചിതവുമായ വയലാർ ശരത്ചചന്ദ്രവർമ്മ വിശിഷ്ഠാതിഥിയായി പങ്കെടുക്കും.
ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.ഹേമന്ദ് കുമാർ ഓണ സന്ദേശം നൽകും.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ജോസ് അമ്പലക്കുളം, രജിത ഹരികുമാർ,പി .ചന്ദ്രകുമാർ,
സൂസൻ തോമസ്, രതീഷ് രത്‌നാകരൻ എന്നിവർ പ്രസംഗിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ എസ് എച്ച് ഒ എ . എസ് . അൻസൽ സമ്മാനദാനം നിർവഹിക്കും. തുടർന്ന് കൈകൊട്ടിക്കളി, സംഗീത വിരുന്ന്.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഒ.ആർ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് ബിജോ കൃഷ്ണൻ, സെക്രട്ടറി സുജ.എസ്. നായർ, ജോ. സെക്രട്ടറി ശശിധരൻ കീർത്തനം, ട്രഷറർ കെ.എസ്. സുകുമാരൻ, ഓണാഘോഷ കമ്മറ്റി ജനറൽ കൺവീനർ ജി. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles