കടുത്തുരുത്തി: വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ(WAKO) സംഘടിപ്പിക്കുന്ന ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കടുത്തുരുത്തി സെൻറ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി അരുൺ സി. ഡെന്നി മിന്നും വിജയം നേടി. ജൂനിയർ വിഭാഗത്തിനുള്ള പോയിന്റ് ഫൈറ്റിൽ ഗോൾഡ് മെഡലോടു കൂടി ഒന്നാം സ്ഥാനവും ഇതേ വിഭാഗത്തിൽ കിക്ക് ലൈറ്റ് മത്സരത്തിൽ മൂന്നാം സ്ഥാനവും ആണ് ഈ വിദ്യാർത്ഥി കരസ്ഥമാക്കിയത്. കൽക്കത്തയിൽ വെച്ച് ഓഗസ്റ്റ് 18 മുതൽ 21 വരെയാണ് ദേശീയ മത്സരം നടക്കുന്നത്. സ്പോർട്സ് അതോറിറ്റിയും, മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സും അംഗീകരിച്ചിട്ടുള്ള കായിക ഇനമാണ് ഇത്.
Advertisements