കോട്ടയം:
മലയാള സിനിമയും സാഹിത്യം ഉള്ള കാലം എന്നും മലയാളി കളുടെ ഉള്ളിൽ എം ടി ഉണ്ടാകുമെന്ന് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃ ത്തുമായ കവിയൂർ ശിവപ്രസാദ് പറഞ്ഞു. “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എം ടി യ്‌ക്കായി ഒരുക്കിയ എം ടി സ്‌മൃതിയിൽ അനുസ്‌മരിച്ച് സംസാ രിക്കുകയായിരുന്നു അദ്ദേഹം. വരും തലമുറയുടെ മനസിലും എ ന്നും എം ടി നിലനിൽക്കും. എം ടി സിനിമയിൽ നിന്ന് ലഭിച്ച പല അറിവുകളും സാഹിത്യത്തിലും, സാഹിത്യത്തിൽ നിന്ന് ലഭിച്ച അറിവുകൾ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. ഈ കഴിവ് വളരെ അപൂർവ്വം ആളുകൾക്കേ സാധിക്കൂ. നോവലിസ്റ്റ്, തിരക്കഥാകൃ ത്ത്, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ തലങ്ങളിൽ പ്രശസ്തനായ അദ്ദേഹം കൈ വെക്കാത്ത മേഖ ലയില്ലായിരുന്നു. സിനിമ ഉള്ള കാലത്തോളം എം ടി എന്നും മന സിൽ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദരവായി എം ടിയുടെ ചിത്രമായ ഓളവും തീരവും പ്രദർശിപ്പിച്ചു. ഫെസ്‌റ്റുവൽ ചെയർമാൻ ജയരാജ് അധ്യക്ഷനായി. സംവിധായകൻ ജോഷി മാത്യു സംസാരിച്ചു.
പ്രേക്ഷക പിന്തുണയേറി രാജ്യാന്തര ചലച്ചിത്ര മേള
കോട്ടയം
18 വരെ നീണ്ടു നിൽക്കുന്ന “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേ ള’യ്ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ഇതിനോടകം ലഭിച്ച് കഴി ഞ്ഞത്. ചിത്രങ്ങൾ കാണാൻ യുവാക്കൾ എത്തുന്നു എന്നതും മേ ളയെ ശ്രദ്ദേയമാക്കുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി യുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ചലചിത്രമേള നടക്കുന്നത്. അഞ്ച് ഓസ്‌കാർ അവാർഡുകളിൽ തിളങ്ങിയ നേടിയ “അനോറ’യോടെ തുടങ്ങിയ മേള ഐഎഫ്‌എഫ്‌കെ അടക്കം അഞ്ച് അവാർഡുകൾ നേടിയ “ഫെമിനിച്ചി ഫാത്തിമ’ യുടെ പ്രദർശനത്തോടെ സമാപിക്കും. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം എന്നീ ഭാഷകളിലുള്ള സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. കൂടാതെ കോളേജ് വിദ്യാർ ഥികൾ സംവിധാനം ചെയ്‌ത സിനിമകളും പ്രദർശിപ്പിക്കുന്നത് യു വാക്കളെ ആകർഷിക്കുന്ന ഒന്നായി മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നത്തെ സിനിമ :
മാർച്ച് –-17.
9.30 –- ആജൂർ, 12.00 – ലോംങസ്‌റ്റ് സമ്മർ(സ്‌പാനിഷ്), – 2.30 –- മുഖകണ്ണാടി (മലയാളം), 6.00 –- ആൾ വി ഇമേജിൻ അസ് ലൈറ്റ്, 8.30 –- സെക്കന്റ് ചാൻസ്,