കുഴിമറ്റം: ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട.അദ്ധ്യാപകൻ ശാന്താലയം ജി രാമചന്ദ്രൻപിള്ള (89) അന്തരിച്ചു . ശവദാഹം 2024 ഡിസംബർ 17, ചൊവ്വ 2 ന് വീട്ടുവളപ്പിൽ. കുറിച്ചി പാറയ്ക്കൽ കുടുംബാംഗമാണ്. വെള്ളൂത്തുരുത്തി ക്ഷേത്രം ദേവസ്വം സെക്രട്ടറി , കുഴിമറ്റം ശ്രീ ഉമാമഹേശ്വര ക്ഷേത്രം രക്ഷാധികാരി, കുഴിമറ്റം പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് , കുഴിമറ്റം എൻ എസ് എസ് കരയോഗം ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: പെരുന്ന കിഴക്കേമരുതകത്ത് പരേതയായ ശാന്തകുമാരിയമ്മ. മക്കൾ: എസ് ഗീത (റിട്ട. സൂപ്പർവൈസർ , ഐ സി ഡി എസ് ), ആർ ശിവപ്രസാദ് (റിട്ട. ടെക്നീനീഷ്യൻ , ഫാക്ട് , ആലുവ), എസ് ജയലക്ഷ്മി (റിട്ട. ജീവനക്കാരി , തിരുവിതാംകൂർ ദേവസ്വം ബോർഡ്), ആർ പ്രദീപ് (ബിസിനസ് , തിരുവനന്തപുരം) മരുമക്കൾ: വാഴപ്പള്ളി വട്ടമ്മാപറമ്പ് വി എൻ അരവിന്ദാക്ഷൻ നായർ(റിട്ട. മാനേജർ , എഫ് സി ഐ), ഏലൂർ മാനാടത്ത് മിനി പ്രസാദ് ( കാന്റർബെറി സർവ്വീസസ് ആലുവ), ഏറ്റുമാനൂർ ചെങ്ങേത്ത് പരേതനായ സി എസ് പ്രകാശ് (റിട്ട. ജീവനക്കാരൻ , തിരുവിതാംകൂർ ദേവസ്വം ബോർഡ്) , വെമ്പള്ളി ഗണപതിശ്ശേരിൽ കെ ബിന്ദുമോൾ .