വെറും വയറ്റിൽ ​രാവിലെ ഗ്രാമ്പുയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാകൂ; ഗുണങ്ങൾ അനവധി

ദിവസവും ഭക്ഷണത്തിൽ ഗ്രാമ്പു ഉൾപ്പെടുത്തുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ​ഗ്രാമ്പുയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് നെഞ്ചെരിച്ചിൽ കുറയ്ക്കുന്നതിനും സഹായിക്കും.

Advertisements

വയറിളക്കം, ഗ്യാസ്ട്രിക് അസ്വസ്ഥത എന്നിവയുടെ ലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും ഗ്രാമ്പു വെള്ളം ഫലപ്രദമാണെന്ന് ജേണൽ ഓഫ് ഫാർമകോഗ്നോസി ആൻഡ് ഫൈറ്റോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കൂടാതെ വെറും വയറ്റിൽ കഴിക്കുന്നത് വയറു വീർക്കുന്നത് ‌തടയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രിയിൽ നമ്മുടെ കുടലിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു. രാവിലെ ഗ്രാമ്പു വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉണർത്തുകയും അടിവയറ്റിലെ വീക്കമോ ഇറുകിയതോ ആയ തോന്നൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതായി പോഷകാഹാര വിദഗ്ധ മിതാലി ഷാ പറയുന്നു.

വിട്ടുമാറാത്ത ചുമ,  ജലദോഷം എന്നിവ അകറ്റാനും ഗ്രാമ്പു കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുറച്ച് വെള്ളത്തിൽ അൽപ്പം ഗ്രാമ്പുവും ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം ആ ചൂടുവെള്ളം ഉപയോഗിച്ച് ദിവസവും മൂന്ന് നേരമെങ്കിലും വായ് കഴുകുക. പല്ല് വേദന, വായ്‌നാറ്റം എന്നിവ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ് ഇത്.  

ഗ്രാമ്പുവിലെ ആൻറി-ഇൻഫ്ലമേറ്ററി, കാർമിനേറ്റീവ് (ഗ്യാസ്-റിലീവിംഗ്), ആന്റിമൈക്രോബയൽ ഗുണങ്ങൾ പ്രകൃതിദത്ത സംയുക്തമാണ്. യൂജെനോൾ ദഹനനാളത്തിന്റെ സുഗമമായ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. 

Hot Topics

Related Articles