കോട്ടയം: സി.ഐ.ടി.യു കെ.എസ്.കെ.ടി.യു കർഷകസംഗം സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ കാൽനടപ്രചരണജാഥ അയ്മനത്തിൽ നിന്നും ആരംഭിച്ചു മുട്ടേൽ ലക്ഷവീട് കോളനിയിൽ പര്യവസാനിച്ചു. കെ.എസ്.കെ.ടി.യു അയ്മനം വെസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി സ:ബിജോഷ് പി പി ക്യാപ്റ്റൻ ആയ പ്രചരണജാഥയുടെ ഉത്ഘാടനം കർഷകസംഗം കോട്ടയം ജില്ലാ കമ്മിറ്റി അംഗം കെ കെ കരുണാകരൻ നിർവഹിച്ചു.
കാൽനട പ്രചാരണ ജാഥ സ്വാഗതസംഘ ചെർമാൻ പ്രമോദ് ചന്ദ്രൻ അധ്യക്ഷനായി പഞ്ചായത്ത് കൺവീനർ കെ പി ബിജുമോൻ സ്വാഗതം പറഞ്ഞു കർഷക സംഘ അയ്മനം വെസ്റ്റ് മേഖല പ്രിസിഡന്റ് കെ കെ ഷാജി, സെക്രട്ടറി രാധാകൃഷ്ണൻ നെല്ലിപ്പള്ളി കർഷക സംഘ അയ്മനം ഈസ്റ്റ് മേഖല പ്രിസിഡന്റ് ഓ. ആർ. പ്രിദീപ് എന്നിവർ വിവിധ സമര പോയിന്റ്കളിൽ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുട്ടേൽ ലക്ഷം വീട് കോളനിയിലെ സമാപനയോഗത്തിൽ അംഗനവാടി അസോസിയേഷൻ നേതാവ് എ ഗീത ഉദ്്്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രിസിഡന്റ് എം സ് സലിംകുമാർ, സിപിഎം അയ്മനം വെസ്റ്റ് ലോക്കൽ സെക്രട്ടറി ബി ജെ ലിജീഷ് എന്നിവർ സംസാരിച്ച യോഗത്തിൽ സി.ഐ.ടി.യു ഹെഡ് ലോഡ് ഏരിയ കമ്മിറ്റി അംഗം എം പി മോഹനൻ നന്ദി പറഞ്ഞു യോഗം അവസാനിച്ചു.