കോട്ടയം : സി ഐ ടി യു ജില്ലാ സമ്മേളനത്തിൽ അഡ്വ റെജി സഖറിയയെ പ്രസിഡൻ്റായും, ടി.ആർ രഘുനാഥിനെ സെക്രട്ടറിയായും, വി. കെ സുരേഷ്കുമാറിനെ ട്രെഷററായും തെരഞ്ഞെടുത്തു. സി പി എം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്ന് പ്രതിനിധി സമ്മേളനത്തിൻ്റെ രണ്ടാം ദിവസം സമ്മേളനത്തിൻ്റെ മറ്റു നടപടികൾ വെട്ടിച്ചുരിക്കിയാണ് സമ്മേളനം സമാപിച്ചത്.
ഇന്ന് രാവിലെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളെയും, ജില്ലാ കമ്മിറ്റിയേയും ,ജില്ലാ ജനറൽ കൗൺസിലിനേയും തെരഞ്ഞെടുത്ത് അവസാനിപ്പിക്കുകയായിരുന്നു. പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കി.
അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻ പിള്ള, ടി പി രാമകൃഷ്ണൻ, കെ ജെ തോമസ്, കെ പി മേരി, പി ജെ അജയകുമാർ, വി ശശികുമാർ, സുനിതാ കുര്യൻ, ജില്ലാ സെക്രട്ടറി എ.വി റസൽ, സ്വാഗത സംഘം സെക്രട്ടറി കെ ഡി സുഗതൻ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്തരിച്ച കൊടിയേരി ബാലകൃഷ്ണന് ജില്ലാ സമ്മേളനത്തിൻ്റെ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ജില്ലാ സെക്രട്ടറി ടി. ആർ രഘുനാഥൻ അനുശോചന സന്ദേശം സമ്മേളനത്തിൽ അവതരിപ്പിച്ചു.
റെജി സഖറിയ അധ്യക്ഷത വഹിച്ചു.
തുടർന്ന് നേതാക്കളും പ്രതിനിധികളും സംഘടക സമിതിയും നഗരത്തിൽ മൗനജാഥ നടത്തി സമ്മേളനം പിരിഞ്ഞു.
65 അംഗ ജില്ലാ കമ്മിറ്റിയേയും 270 അംഗ ജനറൽ കൗൺസിലിനേയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ ഇവർ
അഡ്വ. റെജി സഖറിയ (പ്രസിഡൻ്റ്)
അഡ്വ കെ അനിൽകുമാർ, സി ജെ ജോസഫ്, ലാലിച്ചൻ ജോർജ്ജ്, കെ സി ജോസഫ്, കെ കെ രമേശൻ, കെ ബി രമ, ഡി സേതുലക്ഷ്മി, കെ രാജേഷ്, കെ എൻ വേണുഗോപാൽ, ടി എസ് നിസ്താർ, എ കെ ആലിച്ചൻ (വൈസ് (പ്രസിഡൻറുമാർ)
ടി ആർ രഘുനാഥൻ (സെക്രട്ടറി)
ജോയി ജോർജ്ജ്, കെ കെ ഹരിക്കുട്ടൻ, ഷാർലി മാത്യു, കെ ജെ അനിൽകുമാർ, അഡ്വ ഷീജ അനിൽ, ടി എസ് രാജു, സുനിത ശ്രീകുമാർ, അഡ്വ വി ജയപ്രകാശ്, കെ ആർ അജയ്, കെ ആർ മഞ്ജുമോൾ, ഡി ബൈജു, (ജോയിൻ്റ് സെക്രട്ടറിമാർ)
വി.കെ സുരേഷ് കുമാർ (ട്രെഷറർ).
ജില്ലാ കമ്മിറ്റിയംഗങ്ങൾ.
വി എ വാസവൻ, എ വി റസൽ, വി പി ഇബ്രഹീം, വി പി ഇസ്മയിൽ, പി ജെ വർഗീസ്, കെ എൻ രവി, എം എച്ച് സലീം, എ കെ മാധവൻ, സുഭാഷ് പി വർഗീസ്, സുനിൽ തോമസ്, എം വി സോദ്, പി എസ് സുരേന്ദ്രൻ, ഗിരിജാമണി ബാലകൃഷ്ണൻ, ഇ എസ് സാബു, പി വി പുഷ്ക്കരൻ, കെ എസ് വേണുഗോപാൽ, പി എം ജോസഫ്, സി എൻ സത്യനേശൻ, ടി സി വിനോദ്, ടി ആർ വേണുഗോപാൽ, കെ എൻ വിശ്വനാഥൻ, പി ഐ ബോസ്, ടി ഷിജുമോൻ, ആർ ഹരിദാസ്, വി പി രാജമ്മ, ടി എസ് എൻ ഇളയത്, പി എച്ച് ഷിനി, സി എ ഗീത, എം ബി പ്രസാദ്, ടി പി അജികുമാർ, ഇ എൻസാലി മോൻ, കുര്യാക്കോസ് ജോസഫ്, കെ എസ് സന്ദീപ്, വി അമൃതരാജ്, പി വി പ്രദീപ്, ടി ജി ബാബു, പി എ നിസാർ, ബി ബിജുകുമാർ, പി കെ നസീർ, എൻ അനിൽ കുമാർ, കെ ഡി സുഗതൻ, കെ ജി ബാബുക്കുട്ടൻ, പി എം രാജു, റിയാസ് റഹ്മാൻ, ബിജയസൂര്യ, സാറാ ജോൺ, മണിക്കുട്ടി പി കുര്യാക്കോസ്, രഞ്ജിനി രാജ്, മായാറിനോ, ജിസുരേഷ് ബാബു, കവിതാ സാജൻ, ചിന്തു എം രഞ്ജിത്ത്, ശീരേഖ എസ് നായർ, ഇ കെ കുഞ്ഞുമോൻ, കെ എൻ മനോജ്, കെ ഉഷാകുമാരി, ജിൻസി എം സ്കറിയ, വീണാ അജി, അരുൺദാസ്, എസ് പ്രിയ, ലതാ സന്തോഷ്, സിജിനോബിൾ, പി ആർ അനിൽ കുമാർ, അജാസ് റഷീദ്, നിഖിൽ കെ ബാലൻ എന്നിവരേയും കൂടാതെ 270 അംഗ ജില്ലാ ജനറൽ കൗൺസിലിനേയും തെരഞ്ഞെടുത്തു.