വൈക്കം:മത്സ്യ തൊഴിലാളി ഫെഡറേഷൻ (സിഐടിയു)കോട്ടയം ജില്ലാ സമ്മേളനം ചെമ്പ് കാട്ടിക്കുന്നിൽ നടന്നു. കാട്ടിക്കുന്ന് നാസ് കൺവൻഷൻസെൻ്ററിൽ ജില്ലാ പ്രസിഡൻ്റ് പി.വി. പുഷ്കരൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സി ഐ ടി യു ജില്ലാപ്രസിഡൻ്റ് അഡ്വ റജിസഖറിയ ഉദ്ഘാടനം ചെയ്തു. വർഷകാലത്തും വേമ്പനാട്ടുകായലിലെ വേലിയേറ്റംമൂലവും കായലോരവാസികൾ അനുഭവിക്കുന്ന വെള്ളപ്പൊക്ക ദുരിതത്തിന് അറുതിവരുത്താൻ വെച്ചൂർ മുതൽ പൂത്തോട്ട വരെയുള്ള ഭാഗത്ത് 10 മീറ്റർ വീതിയിൽ കായൽ ഡ്രഡ്ജ് ചെയ്ത് തീരദേശറോഡുണ്ടാക്കുന്നതിനും കായലിലെ മണ്ണടിഞ്ഞു നികന്ന ഭാഗങ്ങളിൽ ആഴംകൂട്ടി കായലിലെ നീരൊഴുക്ക് വർധിപ്പിക്കാനും തണ്ണീർമുക്കം ബണ്ട് പരീക്ഷണാർഥം ഒരു വർഷം തുറന്നിടാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മത്സ്യ തൊഴിലാളി ഫെഡറേഷൻ ( സി ഐ ടി യു )ജില്ലാ കെ.കെ. രമേശൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പി.പി.ചിത്തരഞ്ജൻ എം എൽ എ, ടി.കെ.ഭാസുര ദേവി, കെ. ശെൽവരാജ് ഡോ. സി.എം.കുസുമൻ, കെ.എസ്. വേണുഗോപാൽ, ഇ.ആർ. അശോകൻ, ടി.എൻ.സിബി , പി.വി. അശോകൻ, കെ.എൻ. നടേശൻ,വീണാഅജി തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ മത്‌സ്യ തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു ) ജില്ലാ ഭാരവാഹികളായി പി.വി. പുഷ്കരൻ ( പ്രസിഡൻ്റ്), കെ.കെ. രമേശൻ (സെക്രട്ടറി), ഇ. ആർ.അശോകൻ (ട്രഷറർ) എന്നിവർ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മത്സ്യ തൊഴിലാളി ഫെഡറേഷൻ (സിഐടിയു)കോട്ടയം ജില്ലാ സമ്മേളനം ചെമ്പ് കാട്ടിക്കുന്നിൽ സി ഐ ടിയ ജില്ലാ പ്രസിഡൻ്റ് അഡ്വ . റജിസഖറിയ ഉദ്ഘാടനം ചെയ്തു
