സിവിൽ സ്‌റ്റേഷനിലെ റോഡുകളുടെടാറിങ്: പാർക്കിംഗ് നിരോധനം

കോട്ടയം: കോട്ടയം സിവിൽ സ്‌റ്റേഷനുള്ളിലെ (കളക്‌ട്രേറ്റ്) റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് വാഹനങ്ങൾക്ക് പാർക്കിംഗ് നിരോധനം ഏർപ്പെടുത്തി. മാർച്ച് ആറു മുതൽ ഒൻപതുവരെ ട്രഷറി ഗേറ്റ് മുതൽ ജില്ലാ പഞ്ചായത്ത് ഗേറ്റ് വരെയുള്ള ഭാഗം ടാറിങ് നടത്തുന്നതിനാൽ കാർഗിൽ യുദ്ധസ്മാരകത്തിന് ചുറ്റുമുള്ള റോഡിൽ പാർക്കിംഗ് അനുവദിക്കില്ല. മാർച്ച് 28 മുതൽ 31 വരെ കളക്‌ട്രേറ്റ് അങ്കണത്തിലെവിടെയും പാർക്കിംഗ് അനുവദിക്കില്ല. പൊതുജനങ്ങളും ജീവനക്കാരും പാർക്കിംഗ് ക്രമീകരണത്തോട് സഹകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles