1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിൻ പരീക്ഷ നടന്നു. മെയിൻസ് പരീക്ഷയില്‍ വിജയിച്ചവർക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം മലയാളിക്ക്
ഡല്‍ഹി: സിവില്‍ സർവീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സർവീസ് നേട്ടമാണിത്. 2022 ല്‍ 121ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാളികളായ വിഷ്ണു ശശികുമാർ 31ാം റാങ്കും അർച്ചന പിപി 40ാം റാങ്കും രമ്യ ആർ 45ാം റാങ്കും നേടിയിട്ടുണ്ട്. ബെൻജോ പി ജോസ് (59), കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133), മഞ്ജുഷ ബി.ജോർജ് (195) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിൻ പരീക്ഷ നടന്നു. മെയിൻസ് പരീക്ഷയില്‍ വിജയിച്ചവർക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.