മുഖത്തെ പാടുകളും മുഖക്കുരുവും നിറ വ്യത്യാസവുമൊക്കെ പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ചിലതാണ്. ചർമ്മത്തിൻ്റെ അഴകിൽ മാത്രമല്ല കാര്യം മുഖത്തെ ഭംഗി പോലെ തന്നെ പ്രധാനമാണ് കഴുത്തും. കഴുത്തിന് പിന്നിലെ കറുപ്പ് പലരെയും അലട്ടുന്നൊരു ചർമ്മ പ്രശ്നമാണ്. അമിതമായി കെമിക്കലുകൾ ഉള്ള പ്രോഡക്റ്റുകൾ ഉപയോഗിക്കുന്നതും കഴുത്തിലെ കറുപ്പിനുള്ള പ്രധാന കാരണമാണ്. കഴുത്തിലെ കറുപ്പ് മാറ്റുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വലിയ കട്ടിയുള്ള ആഭരണങ്ങൾ ധരിക്കുന്നതും കഴുത്തിൽ കറുപ്പ് വരാൻ ഇടയാക്കും.
ഗ്ലിസറിൻ
ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഗ്ലിസറിനിൽ അടങ്ങിയിട്ടുണ്ട്. ഈർപ്പമുള്ളതും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കാൻ ഗ്ലിസറിൻ ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാൻ സഹായിക്കുന്നത് കൂടിയാണ് ഗ്ലിസറിൻ. അയഞ്ഞ് തൂങ്ങിയ ചർമ്മത്തെ വീണ്ടും നല്ല രീതിയിൽ മുറുക്കം നൽകാനും ഏറെ നല്ലതാണ് ഗ്ലിസറിൻ.
റോസ് വാട്ടർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചർമ്മത്തിൽ നല്ലൊരു ടോണറായി പ്രവർത്തിക്കാൻ റോസ് വാട്ടറിന് കഴിയും. മാത്രമല്ല ചർമ്മത്തെ മോയ്ചറൈസ് ചെയ്ത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാൻ ഏറെ നല്ലതാണ് റോസ് വാട്ടർ. ചർമ്മത്തിലെ നിറ വ്യത്യാസം മാറ്റാൻ വളരെ നല്ലതാണ് റോസ് വാട്ടർ. പതിവായി റോസ് വാട്ടർ ഉപയോഗിക്കുന്നത് നല്ല ഗുണം നൽകാൻ സഹായിക്കും.
നാരങ്ങ നീര്
ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് നാരങ്ങ നീര്. ഇതിലുള്ള വൈറ്റമിൻ സി ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള സിട്രക് ആസിഡ് ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ സഹായിക്കും. മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് നല്ല തിളക്കം കിട്ടാൻ ഇത് സഹായിക്കം. ചർമ്മത്തിലെ വരകളും പാടുകളുമൊക്കെ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് നാരങ്ങ നീര്.
തയാറാക്കാൻ
ഒരു ചെറിയ പാത്രത്തിൽ കുറച്ച് നാരങ്ങ നീരും അതിലേക്ക് രണ്ട് ടീ സ്പൂൺ ഗ്ലിസറിനും രണ്ട് ടീ സ്പൂൺ റോസ് വാട്ടറും ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് ചെറിയൊരു പഞ്ഞിയിൽ മുക്കി കഴുത്തിൻ്റെ പുറകിൽ തേയ്ക്കാം. 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്. കൈയിലേയും കാലിലെയും കറുപ്പിനും ഇത് വളരെ നല്ലതാണ്.