അഭിപ്രായഭിന്നതകള്‍ നാടിന്‍റെ വികസനത്തെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി; സംരംഭക മഹാസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി :സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം മൈതാനിയിൽ സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഭിപ്രായ ഭിന്നതകൾ നാടിന്റെ വികസനത്തെ ഒരുതരത്തിലും ബാധിക്കരുതെന്നും വ്യവസായിക പുനസംഘടനയിലൂടെയും കാർഷിക നവീകരണത്തിലൂടെയും നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടന്നു. ഇപ്പോൾ ഒന്നേകാൽ ലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇതുവരെ 7,500 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിച്ച് 2,67,000ത്തോളം തൊഴിലവസരങ്ങൾ ലഭ്യമാക്കി. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയൊരു മുന്നേറ്റമാണ് സംരംഭക വർഷം പദ്ധതിയിലൂടെ ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, തുടങ്ങിയവയെ ഏകോപിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തുന്നതിനുള്ള പദ്ധതി ഇത്ര വലിയ വിജയമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവുമധികം സംരംഭങ്ങൾ ആരംഭിച്ചത് തൃശൂർ ജില്ലയിലാണ്. എറണാകുളവും തിരുവനന്തപുരവും സംരംഭങ്ങളുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.

നാടിന്റെ പൊതുവായ വികസനം മുൻനിർത്തി ഈ സംരംഭക മുന്നേറ്റത്തെ ഇനിയും  ശക്തിപ്പെടുത്താൻ കഴിയണം. അതിനായി തുടർന്നും മുഴുവൻ സംരംഭകരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം, ഒരു ഉത്പന്നം എന്ന ആശയം നടപ്പിലാക്കാനും അത്തരം ഉത്പന്നങ്ങളുടെ മൂല്യവർധനയെ പ്രോത്സാഹിപ്പിച്ചു കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാനുമുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണ്.

അതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആഴ്ചയിൽ രണ്ടു ദിവസം ഹെൽപ്‌ഡെസ്‌കുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലും ഈ പദ്ധതിക്കായി പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
പലിശ ഇളവോടുകൂടിയുള്ള വായ്പകൾ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ആഗസ്റ്റ്- സെപ്തംബർ മാസങ്ങളിൽ നടപ്പാക്കിയ വായ്പാ മേളകളുടെ ഭാഗമായി ലഭിച്ച 5,556 അപേക്ഷകളിൽ 108 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്.

ഇത്തരത്തിൽ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നതിനു പുറമെ ചില പ്രത്യേക ഉത്പന്നങ്ങൾക്ക് ഭൗമസൂചിക, അഥവാ ജിയോടാഗിങ്, നൽകുന്നതിനുള്ള നടപടികൾ കൂടി സ്വീകരിച്ചിട്ടുണ്ട്. സമഗ്രമായ ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായാണ് പ്രതീക്ഷിച്ചതിലും മുൻപു തന്നെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞത്.
രാജ്യത്തെ ആദ്യത്തെ ടെക്‌നോപാർക്കിന് ആരംഭം കുറിച്ച സംസ്ഥാനമാണിത്. രാജ്യത്തെ ആദ്യത്തെ ഇലക്‌ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച സംസ്ഥാനമാണ് കേരളം.

ഗ്ലോബൽ സ്‌പൈസസ് പ്രോസസ്സിംഗിന്റെ ഹബ്ബാണ് കേരളം. ലോകത്തുൽപാദിപ്പിക്കപ്പെടുന്ന ആകെ ഒലിയോറെസിനുകളുടെ 40 മുതൽ 50 ശതമാനത്തോളം കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. സീ ഫുഡ് പ്രോസസിംഗ് നടത്തുന്ന 75 ശതമാനം കമ്പനികൾക്കും ഇ യു സർട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

Hot Topics

Related Articles