കൊച്ചി: ചിലതിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന ചൊല്ല് യാഥാർത്ഥ്യമായെന്നു പി.സി ജോർജിന്റെ അറസ്റ്റിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ തൃക്കാക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരിപാടികളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ നാട്ടിൽ എന്തും വിളിച്ച് പറയാനാവില്ലെന്ന് മനസിലാക്കണം. പി.സി ജോർജിന്റേത് നീചമായ പരാമർശമാണ്. ഇത് അംഗീകരിക്കാനാവില്ല. സംഘപരിവാറും ബി.ജെ.പിയമാണ് ജോർജിന്റെ മുന്നിൽ. ഈ നാട്ടിൽ എന്തും വിളിച്ച് പറയാനാവില്ലെന്ന് മനസിലാക്കണം. ഇത് ഈ രീതിയിൽ പറഞ്ഞത് ഒരു സമീപനത്തിന്റെ പ്രശ്‌നമാണ്. ഇടത് ജനാധിപത്യമുന്നണിയുടെ സമീപനത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയ്ക്ക് പോറലേൽക്കുന്നത് ഒന്നും സംഭവിച്ചു കൂടാ എന്ന നിലപാടാണ് ഇടതു മുന്നണിയ്ക്ക്. അതുകൊണ്ടു തന്നെ വർഗീയ ശക്തികൾക്കെതിരെ കടുത്ത നടപടി പൊലീസ് സ്വീകരിക്കും. ഇതിന്റെ ചെറു മറുപതിപ്പ് ആലപ്പുഴയിലുണ്ടായി. ആലപ്പുഴയിൽ എസ്.ഡി.പി.ഐക്കാർ ഒരു പ്രകടനം നടത്തി. ആ പ്രകടനത്തിൽ പത്തു വയസുള്ള ഒരു കുട്ടി, ആ കുട്ടിയെ ഒരാൾ ചുമലിലേറ്റി. എന്നിട്ട് ആ കുട്ടിയെ കൊണ്ട് ചില മുദ്രാവാക്യം വിളിപ്പിച്ചു. ആ മുദ്രാവാക്യം കടുത്ത മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യമായിരുന്നു. വലിയ തോതിൽ മതസ്പർദ വർഗീയ വിദ്വേഷം ഉയർത്തുന്ന പരാമർശമായിരുന്നുവെന്നും അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അങ്ങേയറ്റം കടുത്ത വർഗീയ മുദ്രാവാക്യമായിരുന്നു. ഇത് പ്രകടനത്തിൽ മറ്റുള്ളവർ ഏറ്റുവിളിക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു. സ്വാഭാവികമായും പൊലീസ് കേസെടുത്തു. പത്തു വയസുള്ള കുട്ടിയ്ക്ക് താൻ വിളിക്കുന്ന മുദ്രാവാക്യത്തിന്റെ ആപത്ത് തിരിച്ചറിയാനാവില്ല. ആ കുട്ടിയെ അവർ ഉപയോഗിക്കുകയായിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ആളുണ്ട് അയാളെ അറസ്റ്റ് ചെയ്തു. പരിപാടി സംഘടിപ്പിക്കുന്ന ആളെയും കസ്റ്റഡിയിൽ എടുത്തു. അതോടൊപ്പം ഈ മുദ്രാവാക്യം വിളിക്കുന്നവരെയും കസ്റ്റഡിയിൽ എടുത്തതായും അദ്ദേഹം പറഞ്ഞു.
ഈ രണ്ടു കൂട്ടർക്കും വർഗീയ സംഘർഷമുണ്ടാക്കുമ്പോൾ തങ്ങൾക്ക് ലാഭം ഉണ്ടാക്കാമെന്ന ചിന്തയാണ്. ഈ സമയത്ത് നഷ്ടം സംഭവിക്കുന്നത് നാടിനാണ്. വർഗീയ ശക്തികളോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് എൽഡിഎഫ് സ്വീകരിക്കുന്ന നിലപാട്. എന്നാൽ, രാജ്യത്ത് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഏതെല്ലാം തലത്തിൽ വർഗീയ സംഘർഷം നടത്താൻ കഴിയുമെന്നാണ് ചിന്തിക്കുന്നത്. അതിന് ആരാധനാലയങ്ങളെ വരെ ആയുധമാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.