തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ നീക്കം ; ഏറ്റുമാനൂരിൽ എൻആർഇജി വർക്കേഴ്സ്  യൂണിയൻ മാർച്ച് നടത്തി

കോട്ടയം : തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൻആർഇജി വർക്കേഴ്സ്  യൂണിയൻ ഏറ്റുമാനൂർ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിനഗർ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. മാർച്ചും ധർണ്ണയും സിപിഎം ഏറ്റുമാനൂർ ഏരിയാ സെക്രട്ടറി ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ്‌ കുഞ്ഞമ്മ രാജു അദ്ധ്യക്ഷയായി.

യൂണിയൻ ഏരിയ സെക്രട്ടറി എം. കെ. ബാലകൃഷ്ണൻ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. കെ. ഹരിക്കുട്ടൻ, മനോജ്‌. ആർ എന്നിവർ സംസാരിച്ചു. പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എസ്. വിനോദ്, പി. എൻ. സാബു, കെഎസ്കെടിയു ഏരിയ പ്രസിഡന്റ്‌ വി. ജെ. ഐസക്, യൂണിയൻ ഏരിയ എക്സി. അംഗം മഞ്ജു ജോർജ്, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ഷീജ. വി, നീണ്ടൂർ സി. ഡി. എസ്. ചെയർപേഴ്സൺ റോസമ്മ, പഞ്ചായത്ത്‌ കമ്മിറ്റി അംഗം അമ്പിളി പ്രദീപ്, ലോക്കൽ കമ്മിറ്റി അംഗം പി. എൻ. പുഷ്പൻ, യൂണിയൻ നേതാക്കളായ പി. കുഞ്ഞുകുട്ടി, ലേഖ എന്നിവർ സമര പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles