തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം മുഖ്യമന്ത്രിക്ക്‌ വധഭീഷണി; പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വധഭീഷണിയിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്നാണ് ഉത്തരവ്. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമാണ്. ഇത്തരം സന്ദേശം അയക്കുന്നവർ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സിംഗിൾ ബെഞ്ച് പറ‍ഞ്ഞു. 

Advertisements

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസംതന്നെ പ്രസ്തുത സന്ദേശം അയച്ചത് ജനാധിപത്യത്തിനും ജനങ്ങൾക്കും എതിരായ നടപടിയാണ്. ഇത്തരം പ്രവൃത്തികളെ നിയമത്തിന്റെ “ഇരുമ്പ് കൈകളാൽ” നേരിടണമെന്നും കോടതി പറഞ്ഞു. 

Hot Topics

Related Articles