മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചങ്ങനാശേരിയിലെ അതിസമ്പന്നനായ പ്രവാസിയ്ക്കു നൽകിയ് മൂന്നു ലക്ഷം രൂപ; 15 ലക്ഷം മുടക്കി കിഡ്‌നി വാങ്ങിയ ആൾക്ക് കയ്യയച്ച് സർക്കാർ സഹായം; സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ തൃക്കൊടിത്താനം സ്വദേശിയ്ക്കു 15 ലക്ഷം രൂപ നഷ്ടപരിഹാരം

കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ കോട്ടയം ജില്ലയിൽ നടക്കുന്ന വമ്പൻ ക്രമക്കേടിന്റെ കൂടുതൽ കണക്കുകൾ പുറത്ത്. ജില്ലയിൽ നടന്ന വൻ ക്രമക്കേടിന്റെ അന്വേഷണം നിലവിൽ എത്തി നിൽക്കുന്നത് ചങ്ങനാശേരിയിലാണ്. ചങ്ങനാശേരിയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഗുരുതരമായ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. വിജിലൻസ് എസ്പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി ക്രമക്കേടുകൾ പുറത്തു കൊണ്ടു വന്നിരിക്കുന്നത്.

Advertisements

വിദേശത്ത് എൻജിനീയറായി ജോലി നോക്കിയിരുന്ന ചങ്ങനാശേരി സ്വദേശിയ്ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ സഹായം ലഭിച്ചതായാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വർഷങ്ങളോളം വിദേശത്താണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയെങ്കിലും ഇപ്പോഴും ഭദ്രമായ സാമ്പത്തിക ചുറ്റുപാടുകളും ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിന് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മൂന്നു ലക്ഷം രൂപ അനുവദിച്ചതായാണ് വിജിലൻസ് സംഘം കണ്ടെത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിനഞ്ച് ലക്ഷം രൂപ മുടക്കി ഏജന്റ് വഴി കിഡ്‌നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയ തൃക്കൊടിത്താനം സ്വദേശിയ്ക്ക് മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം അനുവദിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് 15 ലക്ഷം രൂപ മുടക്കിയാണ് വൃക്കദാതാവിനെ കണ്ടെത്തിയത്. 15 ലക്ഷം രൂപ മുടക്കി വൃക്കദാതാവിനെ കണ്ടെത്തിയ ആൾക്ക് മൂന്നു ലക്ഷം രൂപ സർക്കാർ സഹായം കൈപ്പറ്റാൻ അർഹതയില്ലെന്നാണ് വിജിലൻസ് സംഘം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ചങ്ങനാശേരിയിൽ ഭദ്രമായ സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിന് കുടുംബാംഗം വാഹനാപകടത്തിൽ മരിച്ചതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ചങ്ങനാശേരിയിൽ പ്രതിദിനം 30000 മുതൽ 35000 രൂപ വരെ കച്ചവടമുള്ള ഹോട്ടലുള്ള കുടുംബത്തിനാണ് സഹായം നൽകിയത്. റോഡരികിൽ തന്നെ രണ്ടു നിലകെട്ടിടവും, അഞ്ചു സെന്റ് സ്ഥലവും ഇവർക്കുണ്ട്. ചങ്ങനാശേരിയിൽ തന്നെ ഈ കുടുംബത്തിന് ആറു സെന്റ് സ്ഥലവും 1800 സ്‌ക്വയർ ഫീറ്റ് ഇരുനില വീടും സ്വന്തമായി ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.