സിഎംഐ വിദ്യാഭ്യാസ വർഷാരംഭം – മെയ് 11ന്

കോട്ടയം : സിഎംഐ സഭയുടെ 194 ആം സ്ഥാപന ദിനത്തോടനുബന്ധിച്ച് 2025 മെയ് 11 മുതൽ 2026 മെയ് 11 വരെ വിദ്യാഭ്യാസ വർഷമായി ആചരിക്കും.
1831 മെയ് 11 നാണ്, പാലക്കൽ തോമാ മൽപ്പാൻ പോരുകര തോമാ മൽപ്പാൻ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രഥമ ഏകദേശീയ സന്യാസ സമൂഹമായി സിഎംഐ സഭ ആരംഭം കുറിച്ചത്.

Advertisements

2031 ൽ സ്ഥാപനത്തിൻ്റെ 200 വർഷം പൂർത്തിയാകുന്ന സിഎംഐ സന്യാസ സമൂഹം, ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 2021 മുതൽ ദശവത്സര ആഘോഷ പദ്ധതി ഒരുക്കിയിരിക്കുകയാണ്. 2024 മേയ് 11 മുതൽ ആരംഭിച്ച കുടുംബവർഷം പൂർത്തിയാകുമ്പോൾ സിഎംഐ സഭയുടെ പ്രധാന സേവന മേഖലയിൽ ഒന്നായ വിദ്യാദാന ശുശ്രൂഷയെ പ്രത്യേകമായി സമർപ്പിക്കുന്ന വിദ്യാഭ്യാസ വർഷം ആരംഭിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2026 മെയ് 11 വരെ സിഎംഐ സഭ ആചരിക്കുന്ന വിദ്യാഭ്യാസ വർഷം ഞായറാഴ്‌ച രാവിലെ 10 മണിക്ക് കോതമംഗലം രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോർജ് മടത്തി കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ഉള്ള വിശുദ്ധ കുർബാനയോടെ ആരംഭിക്കും. സിഎംഐ സഭയുടെ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ, വിക്കർ ജനറൽ ഫാദർ ജോസി താമരശ്ശേരി, വിദ്യാഭ്യാസ ജനറൽ കൗൺസിലർ ഫാദർ മാർട്ടിൻ മള്ളാത്ത് തുടങ്ങിയവർ സഹകാർമികരായിരിക്കും.

ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മാന്നാനം കെ.ഇ. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ സിഎംഐ സഭ വിദ്യാഭ്യാസ വർഷത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. എംപിമാ രായ ശ്രീ. ഫ്രാൻസിസ് ജോർജ്ജ്, ശ്രീ. ജോസ് കെ. മാണി, എംഎൽഎമാരായ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ മോൻസ് ജോസഫ്, സി ഐ എസ് സി ഇ ചീഫ് എക്‌സിക്യൂട്ടീവ് ആൻ സെക്രട്ടറി ജെസഫ് ഇമ്മാനുവൽ, ക്രൈസ്‌റ്റ്‌ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ജോസ് ചേന്നാട്ടുശ്ശേരി, വിവിധ പ്രൊവിൻഷ്യാൾ അച്ചന്മാർ, വിദ്യാഭ്യാസ കൗൺസിലർമാർ തുടങ്ങയവർ, അദ്ധ്യാപക – വിദ്യാർത്ഥി – മാതാപിതാക്കൻമാരുടെ പ്രതിനിധികൾ തുടങ്ങി യവർ സംബന്ധിക്കും.

മെയ് 10-ാം തീയതി വൈകുന്നേരം ചാവറയച്ചൻ്റെ ജന്മഗൃഹമായ ചാവറ ഭവനിൽ നിന്ന് ക ത്തിച്ചുകൊണ്ടുവരുന്ന അക്ഷരജ്വാല 1846-ൽ ചാവറയച്ചൻ മാന്നാനത്ത് സ്ഥാപിച്ച സംസ്ക്യത സ്‌കൂളിൽ സ്ഥാപിക്കും. 1846 ൽ മാന്നാനം സെൻറ് ജോസഫ് ആശ്രമ ദേവാലയത്തിനു മുന്നിൽ സംസ്കൃത സ്‌കൂൾ ആരംഭിച്ച വിശുദ്ധ ചാവറ പിതാവ് നേത്യത്വം നൽകിയ വിദ്യാഭ്യാസ ശുശ്രൂഷയിലൂടെ പൊതുസമൂഹ നിർമ്മിതി എന്ന മഹത് സംസ്‌കൃതിയും ആയി മുന്നേറുന്ന സിഎംഐ സഭ ഇന്ന് ഇന്ത്യയിലും 35ൽ ഏറെ വിദേശ രാജ്യങ്ങളിലുമായി നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് നടത്തുന്നത്.

ബാംഗ്ലൂർ കൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ഉൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് വിദ്യാർഥികളാണ് സിഎംഐ സഭയുടെ കോളേജുകളിലും സ്‌കൂളുകളിലും ആയി മികച്ച വിദ്യാഭ്യാസം നേടി രാഷ്ട്ര നിർമ്മിതിയിൽ പങ്കുചേരുന്നതെന്ന് സിഎംഐ വിദ്യാഭ്യാസ ജനറൽ കൗൺസിലർ ഫാദർ മാർട്ടിൻ മുള്ളത്ത് സിഎംഐ, മാന്നാനം കെ. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജെയിംസ് മുല്ലശ്ശേരി സിഎംഐ, മാന്നാനം ആശ്രമദൈവാലയം പ്രിയോർ, ഫാദർ കുര്യൻ ചാലങ്ങാടി സിഎംഐ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Hot Topics

Related Articles