മുഖ്യമന്തിയുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് ഫാരിസ് അബൂബക്കറിന്റെ ബിനാമി ; കോഴിക്കോട് ലോക്സഭയിൽ സ്ഥാനാർത്ഥിയാക്കിയത് പെയ്മെന്റ സീറ്റ് : ഗുരുതരമായ ആരോപണവുമായി പി.സി ജോർജ്

കോട്ടയം : മുഖ്യമന്തിയുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണെന്നും, 2009 ൽ കോഴിക്കോട് ലോക്സഭയിൽ സ്ഥാനാർത്ഥിയാക്കിയത് പെയ്മെന്റ സീറ്റാണെന്നുമുള്ള ഗുരുതരമായ ആരോപണവുമായി പി.സി ജോർജ്. കോട്ടയത്ത് നടന്ന പത്ര സമ്മേളനത്തിലാണ് ജോർജ് ആരോപണം ഉയർത്തിയത്.

Advertisements

ജൂലായ് രണ്ടാം തീയതി പൊലീസ് വിളിച്ചത് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിനെ പറ്റി അന്വേഷിക്കാനാണ് വിളിച്ചത്. എന്നെ പൊലീസ് വിളിച്ചത് എന്റെ പേരിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കേസിലാണ്. ഇതിന്റെ പേരിലാണ് എന്റെ രണ്ടാം പ്രതിയാക്കി കേസെടുത്തു. കെ.ടി ജലീൽ എന്ന പഴയ സിമി നേതാവിന്റെ പേരിൽ കേസെടുത്തു. ഇത് തന്നെ അല്ലെ ഇ പി ജയരാജൻ ചെയ്ത തെറ്റ്. എ കെ.ജി സെന്ററിലേയ്ക്ക് പടക്കം എറിഞ്ഞയാളെ കണ്ടെത്തിയില്ല.
പടക്കം എറിഞ്ഞ കേസിൽ ആരെയെങ്കിലും പിടിച്ചാൽ അത് ഈ നേതാക്കളുടെ മക്കൾ ആരെങ്കിലും ആകും. എ.കെ.ജി സെന്റർ ബോംബെറിഞ്ഞതിന് പിന്നാലെ ഇ പി ജയരാജൻ കലാപത്തിന് ആഹ്വാനം ചെയ്തു. ജയരാജന് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൺടോന്റ്മെന്റ പൊലീസിൽ പരാതി നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫാരിസ് അബൂബക്കർ നിഴൽ മുഖ്യമന്ത്രിയാണ്. വി.എസ് ഫാരീസിനെ വെറുക്കപ്പെട്ടവൻ എന്ന് വിളിച്ചു. കൈരളി ചാനലിൽ ഇതിന് പിന്നാലെ ഫാരിസിന്റെ ഒരു മണിക്കൂർ അഭിമുഖം നടത്തി. മുഖ്യമന്ത്രി പിണറായി ഒഴികെ മറ്റാരും ഫാരീസിനെ കാണുന്നില്ല. ഷാഡോ ക്യാരക്ടറുകളെ പിൻതുണയ്ക്കരുത് എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ നിർദേശം ഉണ്ട്. ഇത് മറികടന്നാണ് ഫാരീസ് അബൂബക്കറിനെ പിണറായി കൊണ്ട് നടക്കുന്നത്.

2009 ൽ ഫാരിസ് അബൂബക്കറിന്റെ പെയ്മെന്റ് സീറ്റാണ് മുഹമ്മദ് റിയാസ് പാർലമെന്റ് സീറ്റിൽ സ്ഥാനാർത്ഥിയായത്. പണം കൊടുത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി പിടിച്ചെടുത്തു. ഇതോടെ പാർട്ടി പിണറായിക്ക് കീഴ്പ്പെട്ടു. ഏകാധിപതിയാണ് പിണറായി. പിണറായിയുടെ മെന്ററാണ് ഫാരിസ് അബൂബക്കർ. മുഖ്യമന്ത്രിയുടെ മക്കളുടെ കല്യാണത്തിന്റെ തലേന്ന് ഫാരീസ് അബൂബക്കർ വീട്ടിലെത്തിയിട്ടുണ്ട്. നിഗൂഡതകളുടെ കേന്ദ്രമാണ് വീണ ജോർജ്. മുൻപ് വീണ ജോലി ചെയ്ത ഓറക്കിൾ കമ്പനി വീണയ്ക്കെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട് എന്നും അദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്റ്റാലിനിസത്തിലൂടെ പി.ജയരാജനെ ഒതുക്കി ഇട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ മക്കൾ വൻ സാമ്പത്തിക നിലയിൽ. എന്നാൽ പി.ജയരാജന്റെ രണ്ടു മക്കളും ഗതികേടിലാണ്. ഒരാൾ ഓട്ടോ ഓടിക്കുന്നു , മറ്റൊരാൾ കട്ടക്കമ്പനിയിൽ ദിവസ വേതനത്തിൽ ജോലി ചെയ്യുന്നു. പിണറായിയുടെ ആണോ ജയരാജൻ ആണോ യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന് കേരളം തിരിച്ചറിയണം. കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വിവരം കുടുംബശ്രീ വഴി ശേഖരിച്ചിരുന്നു. ഇത് ശേഖരിച്ച് വച്ചിരിക്കുന്നത് പിണറായിക്ക് വിശ്വസ്തരായ സ്ഥാപത്തിലാണ്. ഈ ഡേറ്റ ചോരുന്നില്ല എന്നും ഉറപ്പാക്കണമെന്നും പി.സി ജോർജ് ആരോപിച്ചു.

Hot Topics

Related Articles