കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് കരാറിൽ മുഖ്യമന്ത്രി പിണറായി വിജയനും വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. വിഷയത്തിൽ നോട്ടീസ് അയച്ച കോടതി വിശദമായ വാദം കേൾക്കുന്നതിനായി മാറ്റി വച്ചിട്ടുണ്ട്. മാത്യു കുഴൽനാടനും, മാത്യു ജോസഫും നൽകിയ രണ്ട് ഹർജികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മാത്യു കുഴൽനാടൻ നൽകിയ ഹർജി നേരത്തെ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് ഹൈക്കോടതി രണ്ടു പേർക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചത്.
Advertisements