സ്വാതന്ത്ര്യ ദിന പരേഡിൽ ഒന്നാം സ്ഥാനവുമായി സി.എം.എസ് കോളേജ് എൻ.സി.സി യൂണിറ്റ്; തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത് ജില്ലാ തല പരിപാടിയിൽ

കോട്ടയം: സ്വാതന്ത്ര്യ ദിന പരേഡിൽ തിളക്കമാർന്ന നേട്ടവുമായി സി.എം.എസ് കോളേജ് എൻ.സി.സി യൂണിറ്റ്. കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലാണ് പരേഡിൽ സി.എം.എസ് കോളേജിലെ എൻ.സി.സി യൂണിറ്റ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

Advertisements

എൻ.സി.സി സീനിയർ ഡിവിഷൻ വിഭാഗത്തിൽ സി.എം.എസ് കോളേജ് എൻ.സി.സി യൂണിറ്റാണ് ( എസ്. ഡബ്ല്യൂ കണ്ടിജന്റ് ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീനയുടെ സാന്നിധ്യത്തിൽ മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. സി.എം.എസ് കോളേജിലും സ്വാതന്ത്രദിന പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് എൻ.സി.സി, എൻ.എസ്. എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ അഞ്ചു ശോശൻ ജോർജ് പതാക ഉയർത്തി. കൂടാതെ ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി എൻ.സി.സി യൂണിറ്റ് സംഘടിപ്പിച്ച സൈക്കിൾ റാലി പ്രിൻസിപ്പൽ ഫ്‌ലാഗ് ഓഫ് ചെയ്തു.

Hot Topics

Related Articles