കോട്ടയം : സി എം എസ് കോളേജിന്റെ സമ്പന്നമായ പാരമ്പര്യവും സാഹിത്യ പൈതൃകവും മനുഷ്യ ചരിത്രത്തിന്റെ സുപ്രധാന അധ്യായങ്ങളിൽ ഇടം പിടിക്കുമെങ്കിൽ, അതിന്റെ സാക്ഷ്യപത്രമായി ബെഞ്ചമിൻ ബെയ്‌ലിയുടെ
അശ്രാന്തമായ പരിശ്രമങ്ങളും സംഭാവനകളും നിറഞ്ഞുനില്ക്കും. ദീർഘദർശിയായ ബെയ്‌ലി, സാഹിത്യരംഗത്തു മാത്രമല്ല, കേരളത്തിലെ സാമൂഹ്യ-സാംസ്‌കാരിക നവോത്ഥാനത്തിലും വലിയ സ്ഥാനം വഹിക്കുന്നു.
കേരളത്തിൽ അച്ചടിയിൽക്കൂടി വിപ്ലവം സൃഷ്ടിക്കുകയും, ബൈബിളിന്റെ മലയാള പരിഭാഷയും നടത്തിയ ബെഞ്ചമിൻ ബെയിലിയുടെ നാടക ആവിഷ്കാരമാണ് ഏപ്രിൽ 5 നും 6നും സി എം എസ് കോളേജിന്റെ ഗ്രേറ്റ് ഹാളിൽ അരങ്ങേറുന്നത്.
കേരളത്തിന്റെയും കോട്ടയത്തിന്റെയും നവോത്ഥന ചരിത്രം കല്പനയോട് സംയോജിക്കുന്ന ഈ ചരിത്രാഖ്യായിക, ആവിഷ്കാര വൈവിധ്യം കൊണ്ടും കഥാപാത്ര ബാഹുല്യം കൊണ്ടും പ്രസക്തമാകുന്നു.
സി എം എസ് കോളേജ് കമ്മ്യൂണിക്കേറ്റീവ് വിഭാഗം അധ്യാപകൻ ഡോ.ക്ലിന്റ് പീറ്റർ റോയ് കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന നാടകത്തിൽ സി എം എസ് കലാലയത്തിലെ വിവിധ ഡിപ്പാർട്മെന്റിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് അഭിനയിക്കുന്നത്. ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന നാടകത്തിൽ ഏകദേശം നൽപ്പതോളം അഭിനേതാക്കളാണുള്ളത്. “സാക്ഷരം” ഏപ്രിൽ 5നും 6നും പൊതുജനസമക്ഷം അവതരിപ്പിക്കുന്നു. ടിക്കറ്റിനും മറ്റു വിവരങ്ങൾക്കുമായി 8129852309, 9447786037 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സിഎംഎസ് കോളേജ് ജംഗ്ഷനിലെ നേവേ സ്ക്വയറിൽ ടിക്കറ്റുകൾ ലഭ്യമാണ്.
സാക്ഷരം – നാടക ആവിഷ്ക്കാരം സി എം എസ് കോളജിൽ

Advertisements