മരങ്ങാട്ടുപിള്ളി : `തല പോയാലും തളരില്ല’ എന്നതിന് മാതൃക കാട്ടി , മണ്ട പോയ തെങ്ങിന്‍റെ തടിയില്‍ മറ്റൊരു തെെ തെങ്ങ് വളരുന്ന കാഴ്ച കൗതുകമുണര്‍ത്തുന്നു. നാളികേര കര്‍ഷകരുടെ വര്‍ഗ്ഗ ശത്രുവായ ചെല്ലിയുടെ ആക്രമണത്തില്‍ നിറച്ചു കായ്ച്ചുനിന്ന വലിയ തെങ്ങിന്‍റെ മണ്ട ഒരു പ്രഭാതത്തില്‍ നിലംപൊത്തിയെങ്കിലും തായ്ത്തടിയോട് ചേര്‍ന്നു പിടിവിടാതെ നിന്ന കുലയിലെ ഒരു തേങ്ങ എങ്ങിനയോ തായ്തടിയുടെ കുശുത്ത നെറുകയില്‍ തടഞ്ഞത് അവിടെത്തന്നെ നിലയുറപ്പിച്ചു. പിന്നീട് കിളിര്‍ത്തു വളര്‍ന്നതാണ് കൗതുക കാഴ്ച സമ്മാനിച്ചത്. മരങ്ങാട്ടുപിള്ളി അന്തനാട്ട് എ.എസ്. രാധാകൃഷ്ണന്‍റെ പുരയിടത്തില്‍ വീടിനു തൊട്ടു മുമ്പിലെ കാഴ്ചയാണിത്.
Advertisements