കോട്ടയം : സഹകരണ ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൻ്റെ ഭാഗമായി ആൾ കേരള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു 2022 ജനുവരി മാസം മുതലുള്ള 6 ഗഡു ക്ഷാമബത്ത അനുവദിക്കുകശബള പരിഷ്കരണ കമ്മറ്റിയെ നിയമിക്കുകതസ്തിക ഭേദമന്യേ 4 ഗ്രേഡ് പ്രമോഷൻ അനുവദിക്കുകസിസ്റ്റം അഡ്മിനിസ്ട്രേറ്റക്ക് ഹയർ ഗ്രേഡ് അനുവദിക്കുകഅസി ജനറൽ മാനേജർ/അസി സെക്രട്ടറി സ്ഥാനകയറ്റം സീനിയോരിറ്റി അടിസ്ഥാനത്തിലാക്കുകപ്യൂൺ മാരുടെ സ്ഥാനകയറ്റം എല്ലാ ക്ലാസിലും 1:1 അനുപാതത്തിലാക്കുകപാർട്ട് ടൈം സ്വീപ്പർമാർക്ക് ഫുൾ ടൈം സ്വീപ്പർമാരായി പ്രമോഷൻ അനുവദിക്കുകഇ പി എഫ് പെൻഷൻ പദ്ധതിയിൽ നിന്നും പുറത്താക്കപ്പെട്ടവർക്ക് പുതിയ പെർഷൻ പദ്ധതി നടപ്പിലാക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടക്കുന്ന ധർണ്ണ എ കെ ബി എഫ് കോട്ടയം ജില്ലാ ചെയർമാൻ സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു
ധർണ്ണയിൽ എ കെ സി യു ബി ഇ എ സംസ്ഥാന വർക്കിഗ് പ്രസിഡൻ്റ് ഷാജി ജോൺസംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ.കെ.സുനിൽകുമാർ പ്രസിഡൻ്റ റോയി ജോസഫ് സംസ്ഥാന സെൻറർ കമ്മറ്റി അംഗം കെ. പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു.ധർണ്ണയിൽ എ കെ ബി എഫ് ൻ്റെയും എ കെ സി യു ബി ഇ എ യുടെയും കോട്ടയം ചങ്ങനാശ്ശേരി അർബൻ ബാങ്കിലെ പ്രവർത്തകർ പങ്കെടുത്തു.