മുടിയുടെ വളർച്ചയ്ക്ക് എണ്ണയുടെ ഉപയോഗം വളരെ പ്രധാനമാണ്. പാരമ്പര്യമായി മുടിയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിച്ച് വരുന്ന വഴിയാണ് ഓയില്‍ മസാജ്. ഇതിനായി പണ്ടുകാലം മുതല്‍ തന്നെ ഉപയോഗിച്ചു വന്നിരുന്നത് വെളിച്ചെണ്ണയാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ നല്ല കൊഴുപ്പുകള്‍ മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. എന്നാല്‍ ഇത് മുടിയില്‍ തേയ്‌ക്കേണ്ട രീതിയും പ്രധാനമാണ്.
നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ഗുണം നല്‍കുകയെന്നത് പ്രധാനമാണ്. മായമില്ലാത്ത വെളിച്ചെണ്ണ തയ്യാറാക്കി ഉപയോഗിയ്ക്കാം. ഡബിള്‍ ബോയില്‍ ചെയ്ത് ചെറുചൂടോടെ ഉപയോഗിയ്ക്കുന്നതാണ് ഗുണം നല്‍കുക. ഇത് ശിരോചര്‍മത്തില്‍ പുരട്ടി നല്ലതുപോലെ മസാജ് ചെയ്യണം. എന്നാലാണ് ഗുണം ലഭിയ്ക്കുക. ഇത് പുരട്ടി അര മണിക്കൂര്‍ ശേഷം കഴുകാം. താളി പോലുള്ള നാടന്‍ വഴികളോ കെമിക്കല്‍ അടങ്ങാത്ത ഷാംപൂവോ ഉപയോഗിയ്ക്കുന്നതാണ് ഗുണം നല്‍കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെളിച്ചെണ്ണ നല്ലൊരു കണ്ടീഷണര്‍ ഗുണം കൂടി നല്‍കുന്ന ഒന്നാണ്. പ്രത്യേകിച്ചും വരണ്ട് പറന്നു കിടക്കുന്ന മുടിയ്ക്ക് ഇതേറെ നല്ലതാണ്. മുടി ഒതുക്കി വയ്ക്കാന്‍ ഇത് ഉപയോഗിയ്ക്കാം. ഷാംപൂ ചെയ്ത മുടിയുടെ മീതെ ലേശം വെളിച്ചെണ്ണ പുരട്ടുന്നത് മുടിയിലെ ഷാംപൂ ദോഷം മാറാനും ഗുണകരമാണ്. വെളിച്ചെണ്ണ അധികം ശിരോചര്‍മത്തില്‍ വയ്ക്കാതെ സൂക്ഷിയ്ക്കുക. കാരണം അമിത എണ്ണമയം മുടിയില്‍ അഴുക്കാകാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കും.
പച്ചവെളിച്ചെണ്ണ പുരട്ടാന്‍ മടിയെങ്കില്‍, പ്രത്യേകിച്ചും കോള്‍ഡ് പോലുളള പ്രശ്‌നങ്ങളെങ്കില്‍ ഇത് കാച്ചി ഉപയോഗിയ്ക്കാം. തുളസി, കറിവേപ്പില, ചെമ്പരത്തി പോലുള്ളവ ഇതില്‍ ചേര്‍ക്കാം. ഇതുപോലെ കരിഞ്ചീരകം, ഉലുവ എന്നിവ ചേര്‍ത്തും വെളിച്ചെണ്ണ തിളപ്പിയ്ക്കാം. ഇത് മുടിയ്ക്ക് ഏറെ ഗുണം നല്‍കുന്നു. മുടി വളരാനും അകാലനര അകറ്റാനുമെല്ലാം ഇത് ഉത്തമമായ വഴിയാണ്.
ഇതുപോലെ പ്രോസസ് ചെയ്യാത്ത റോ കോക്കനട്ട് ഓയില്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. നമുക്ക് വിപണിയില്‍ നിന്നും ലഭിയ്ക്കുന്നവയും നാം ശുദ്ധമെന്ന് കരുതി ഉപയോഗിയ്ക്കുന്നവയുമെല്ലാം ചിലപ്പോള്‍ പ്രോസസ് ചെയ്ത് വരുന്നവയായിരിയ്ക്കും. ഇത്തരം പ്രോസസിംഗിലൂടെ കടന്ന് വരാത്ത വെളിച്ചെണ്ണ വേണം, ഉപയോഗിയ്ക്കാന്‍. ഇത് ശിരോചര്‍മത്തില്‍ പുരട്ടുന്നത് താരന്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഗുണം നല്‍കും.