കാപ്പി കുടിക്കുന്നതിനും സമയമുണ്ടോ ? എപ്പോഴാണ് ശരിക്കും കാപ്പി കുടിക്കേണ്ടത്? അറിയുക

കാപ്പി കുടിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ പൊതുവെ വളരെ കുരറവമായിരിക്കും. എല്ലാവരുടെയും പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് കാപ്പി. കാപ്പി കുടിക്കുന്നത് ഉന്മേഷം നൽകുമെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. എന്നാൽ എപ്പോഴും കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റേണ്ടത് വളരെ പ്രധാനമാണ്. അതുപോലെ കാപ്പി കുടിക്കുന്ന സമയവും വളരെ പ്രധാനമാണ്. തെറ്റായ സമയത്ത് കാപ്പി കുടിക്കുന്നത് ചിലപ്പോൾ ​ഗുണത്തേക്കാൾ കൂടുതൽ ശരീരത്തിൽ ദോഷം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

Advertisements

കാപ്പി ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു

കാപ്പിയിൽ കഫീൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന അഡീനോസൈൻ എന്ന ന്യൂറോട്രാൻസ്മിറ്ററെ ബ്ലോക്ക് ചെയ്ത് ഏകാ​ഗ്രതയും ശ്രദ്ധയും നൽകാൻ സഹായിക്കുന്നതാണ് ഈ കഫീൻ. രാവിലത്തെ ഉറക്ക ചടവും മറ്റും മാറ്റി ഉന്മേഷം നൽകാൻ ഇത് വളരെ നല്ലതാണ്. ഏകദേശം മൂന്ന് മുതൽ നാല് മണിക്കൂർ വരെ ആയുസുണ്ട് കാപ്പിയ്ക്ക്. അതായത് കുടിച്ച ശേഷവും മണിക്കൂറുകൾ ശരീരത്തിൽ നിലനിൽക്കാൻ കാപ്പിയ്ക്ക് കഴിയാറുണ്ട്. രാവിലെ കാപ്പി കുടിച്ചാൽ അതിൻ്റെ ഉന്മേഷം വൈകുന്നേരം വരെ കൂടെ ഉണ്ടായിരിക്കുമെന്നതാണ് യാഥാർത്ഥ്യം. ഉറക്കത്തെ മാറ്റി നിർത്താനും ഉന്മേഷത്തോടെ ദിവസം മുഴുവൻ കടന്ന് പോകാനും ഇത് സഹായിക്കും.

ദിവസത്തിലെ അവസാനത്തെ കാപ്പി എപ്പോൾ കുടിക്കണം?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

​ഒരു ദിവസം പല സമയത്തായി ധാരാളം കാപ്പി കുടിക്കുന്ന ആളുകളുണ്ട്. ഉറക്കത്തെയും ആരോ​ഗ്യത്തെയും ബാധിക്കാതെ കാപ്പി കുടിക്കണമെങ്കിൽ ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുൻപായിരിക്കണം അവസാനത്തെ കാപ്പി കുടിക്കേണ്ടത്. ഉദ്ദാ​ഹരണത്തിന് രാത്രി 10 മണിക്കാണ് ഉറങ്ങുന്നതെങ്കിൽ അവസാനത്തെ ​ഗ്ലാസ് കാപ്പി വൈകിട്ട് നാല് മണിക്കായിരിക്കണം കുടിക്കേണ്ടത്. ഇത് ഉറങ്ങാൻ സമയം ആകുമ്പോഴേക്കും കാപ്പിയുടെ ഉന്മേഷം കുറഞ്ഞ് വരാനും നല്ല ഉറക്കത്തിനും സഹായിക്കും.

ഓരോരുത്തരിലും വ്യത്യസ്തമാണ്

ഒരു വ്യക്തിയുടെ പ്രായം, ജനിതകശാസ്ത്രം, സഹിഷ്ണതയുടെ അളവ് എന്നിവയെല്ലാം കഫീനിനെ ശരീരം എങ്ങനെ മാറ്റുന്നു എന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചിലർക്ക് കഫീൻ വലിയ രീതിയിലുള്ള മാറ്റം വരുത്താറില്ല. ഇത് പകൽ ഉറക്കത്തിന് പോലും തടസമാകാറില്ല. എന്നാൽ ചിലരുടെ ശരീരത്തിൽ വലിയ രീതിയിൽ കഫീൻ പ്രവർത്തിക്കുകയും ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യാം. എങ്ങനെയാണ് ശരീരത്തിൽ കഫീൻ്റെ ഫലങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാത്തവർ തീർച്ചയായും കാപ്പി കുടിക്കുന്നതും ഉറക്കവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും കാപ്പി കുടിക്കുന്നതിൽ മാറ്റം കൊണ്ടു വരണം.

കാപ്പി കുടി കുറയ്ക്കാൻ

ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്ന ശീലമുള്ളവർ അത് മാറ്റാൻ മറ്റ് മാർഗങ്ങൾ കണ്ടുപിടിക്കാൻ ശ്രദ്ധിക്കുക. ഹെർബൽ ചായ പോലെയുള്ളവ കുടിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. സ്ഥിരമായി കാപ്പി കുടിക്കുന്നവർ അത് മാറ്റാൻ മറ്റ് എന്തെങ്കിലും പാനീയങ്ങൾ കുടിക്കാൻ ശ്രമിക്കണം. ഇത് ആരോഗ്യത്തിനും വളരെ പ്രധാനമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.