പലരും ഒരു ദിവസം തുടങ്ങുന്നത് കാപ്പി കുടിച്ച് കൊണ്ട് തന്നെയാണ്. കാപ്പി പലരോഗങ്ങളെയും തടയുന്നതിനുമുള്ള മികച്ചൊരു പാനീയമായി പഠനങ്ങൾ പറയുന്നു. അമിതമായി കഫീൻ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെങ്കിലും മിതമായ അളവിൽ കഴിക്കുന്നത് കരളിൻ്റെ ആരോഗ്യത്തിന് നല്ലതാണ്. 5,00,000 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ കാപ്പി കുടിക്കുന്നത് കരൾ രോഗത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ബിഎംസി പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ അടുത്തിടെ കണ്ടെത്തി.
കാപ്പിയുടെ ഗുണങ്ങൾ ധാരാളമാണെന്നും കരൾ രോഗങ്ങളായ ഫാറ്റി ലിവർ ഡിസീസ്, ലിവർ ക്യാൻസർ എന്നിവ തടയാൻ കഫീൻ സഹായകമാണെന്നും ഗവേഷകർ പറയുന്നു. പഞ്ചസാരയില്ലാത്ത 240 മില്ലി കപ്പ് ബ്ലാക്ക് കോഫിയിൽ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ ബി 12, വിറ്റാമിൻ ബി 5, വിറ്റാമിൻ ബി 1, വിറ്റാമിൻ ബി 3, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. അമിതഭാരം, പ്രമേഹം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ശ്രദ്ധിക്കാതെ വിടുകയാണെങ്കിൽ ഇത് സിറോസിസ് അല്ലെങ്കിൽ കരളിൻ്റെ പാടുകൾ പോലുള്ള കൂടുതൽ വിട്ടുമാറാത്ത അവസ്ഥകൾ വർദ്ധിപ്പിക്കും. ഈ പാടുകൾ കരൾ തകരാറിനോ കരൾ കാൻസറിനോ ഇടയാക്കും.
കാപ്പി ആരോഗ്യത്തിന് നല്ലതാണെങ്കിൽ പോലും അമിതമായി കുടിക്കുന്നത് നല്ലതല്ല. ക്രമരഹിതമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകൾ അമിതമായി കാപ്പി കുടിക്കരുത്. ശ്വാസകോശ അർബുദം ബാധിച്ചവർ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ക്രീമും പഞ്ചസാരയും ഒഴിവാക്കി കാപ്പി കുടിക്കുന്നതാണ് നല്ലത്. കാപ്പിയിൽ അധിക പഞ്ചസാരയും കൊഴുപ്പും ചേർക്കുന്നത് ഭാരം കൂട്ടാം.