കോവിഡ്; വീടുകളിലെ നിരീക്ഷണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

Advertisements

രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

🔹 കുടുംബാംഗങ്ങളുമായി യാതൊരുവിധ സമ്പര്‍ക്കവും പാടില്ല.

🔹 വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക

🔹 എല്ലായ്‌പ്പോഴും എന്‍-95 മാസ്‌ക് അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ഉപയോഗിക്കുക

🔹 കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യുക.

🔹 പാത്രങ്ങള്‍, ധരിക്കുന്ന വസ്ത്രങ്ങള്‍ തുടങ്ങിയ വ്യക്തിഗത വസ്തുക്കള്‍ ഒരു കാരണവശാലും മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ ഇടയാകരുത്.

🔹 മുറിക്കുള്ളില്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക.

🔹 പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തുക

🔹 ശരീരോഷ്മാവ് അളന്ന് രേഖപ്പെടുത്തുക.

🔹 നന്നായി വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. കൃത്യസമയത്ത് ആഹാരം കഴിക്കുക.

🔹 ദിവസവും കൃത്യമായ ഇടവേളകളില്‍ നാലു നേരം 650 മില്ലിഗ്രാം പാരാസെറ്റമോള്‍ കഴിച്ചിട്ടും ശരീരോഷ്മാവ് നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ ഡോക്ടറെ വിവരമറിയിക്കുക.

🔹 കോവിഡുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ അവഗണിക്കുക.

🔹 ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നു കഴിക്കുകയോ രക്തം പരിശോധിക്കുകയോ എക്‌സ് റേ, സി.ടി. സ്‌കാന്‍ എന്നിവ നടത്തുകയോ ചെയ്യരുത്.

🔹 സ്വന്തം താത്പര്യപ്രകാരം സ്റ്റിറോയ്ഡുകള്‍ കഴിക്കരുത്.

🔹 ഡോക്ടറുടെ കുറിപ്പടി മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

വൈദ്യസഹായം തേടേണ്ട സാഹചര്യങ്ങള്‍

♦️ മൂന്ന് ദിവസത്തിലധികം ശരീരോഷ്മാവ് 100 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ തുടര്‍ന്നാല്‍

♦️ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടാല്‍

♦️ ഒരു മണിക്കൂറില്‍ മൂന്ന് തവണയും ഓക്സിജന്‍ സാച്ചുറേഷന്‍ 93 ശതമാനത്തില്‍ താഴ്ന്നു നിന്നാല്‍

♦️ നെഞ്ചില്‍ വേദന അല്ലെങ്കില്‍ ഭാരം അനുഭവപ്പെട്ടാല്‍

♦️ ആശയക്കുഴപ്പം അനുഭവപ്പെട്ടാല്‍.

♦️ കഠിനമായ ക്ഷീണവും പേശിവേദനയും ഉണ്ടായാല്‍.

ചികിത്സ

🔸 നിലവില്‍ മറ്റു രോഗങ്ങള്‍ക്ക് (പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ ) ചികിത്സ തേടുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അത് തുടരുക.

🔸 ഇ-സഞ്ജീവനി പോലുള്ള ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക.

🔸 പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ തുടരുക.

🔸 ദിവസം മൂന്നു നേരം ചൂടുവെള്ളം കവിള്‍ കൊള്ളുകയോ ആവി പിടിക്കുകയോ ചെയ്യുക.

വീട്ടില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

📌 രോഗിയുടെ അടുത്ത് പോകുമ്പോള്‍ എന്‍95 മാസ്‌ക് അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ഉപയോഗിക്കുക

📌 താമസിക്കുന്ന മുറിയില്‍ തന്നെ രോഗിക്ക് ആഹാരം നല്‍കുക

📌 കൈകളില്‍ ഗ്ലൗസ് ധരിക്കുക

📌 മാസ്‌കിന്‍റെ മുന്‍ഭാഗത്ത് സ്പര്‍ശിക്കാനോ സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താനോ പാടില്ല

📌 മാസ്‌ക് മലിനമാവുകയോ നനയുകയോ ചെയ്താല്‍ ഉടന്‍ പുതിയ മാസ്‌ക് ധരിക്കുക

📌 ഉപയോഗിച്ച മാസ്‌ക് ചെറിയ കഷ്ണങ്ങളായി മുറിച്ച് 72 മണിക്കൂറെങ്കിലും പേപ്പര്‍ കവറില്‍ സൂക്ഷിച്ച ശേഷം സുരക്ഷിതമായി സംസ്‌കരിക്കുക

📌 മാസ്‌ക് കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

📌 മുഖത്തും മൂക്കിലും വായയിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക

📌 കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് 40 സെക്കന്‍ഡെങ്കിലും കൈകള്‍ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം

📌 കൈകള്‍ കഴുകിയ ശേഷം ടിഷ്യൂ പേപ്പര്‍ കൊണ്ടോ തുണികൊണ്ടോ തുടയ്ക്കുക. നനവുള്ള ടവലുകള്‍ മാറ്റുക

📌 ഗ്ലൗസ് ധരിക്കുന്നതിന് മുന്‍പും ഊരിമാറ്റിയ ശേഷവും കൈകള്‍ അണുവിമുക്തമാക്കണം

📌 രോഗിയുടെ ശരീര സ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം.

📌 രോഗി ഉപയോഗിക്കുന്ന പാത്രങ്ങള്‍, ടവല്‍, കിടക്ക വിരി എന്നിവ നേരിട്ട് സമ്പര്‍ക്കമുണ്ടാകാതെ സുരക്ഷിതമായി കൈകാര്യം ചെയ്യുക.

📌 രോഗി ഉപയോഗിച്ച പാത്രങ്ങള്‍ ഗ്ലൗസ് ധരിച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

📌 പാത്രങ്ങളും വസ്ത്രങ്ങളും കഴുകുമ്പോള്‍ ഡിസ്‌പോസിബിള്‍ ഗ്ലൗസ് ഉപയോഗിക്കുക.

📌 രോഗി ഉപയോഗിച്ച മാസ്‌ക്, ശരീര സ്രവങ്ങള്‍ പുരണ്ട ടിഷ്യൂ പേപ്പര്‍, ടവല്‍, ഗ്ലൗസ്, കഴിച്ച ഭക്ഷണത്തിന്റെ ബാക്കി, ഉപയോഗിച്ച വെള്ളക്കുപ്പികള്‍ എന്നിവ ആഴത്തില്‍ കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ വേണം.

നീരീക്ഷണം അവസാനിപ്പിക്കുന്നത് എപ്പോള്‍

◼️ കോവിഡ് പോസിറ്റീവായതിനുശേഷം ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയോ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ പനി ഇല്ലാതിരിക്കുകയോ ചെയ്താല്‍ ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം.

◼️ മാസ്‌ക് ധരിക്കുന്നത് തുടരണം.

◼️ ഹോം ഐസൊലേഷന്‍ കാലാവധി കഴിഞ്ഞതിനുശേഷം വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.