വയനാട്: ആര്.ശ്രീലക്ഷ്മി സിവില്‍ സര്‍വീസില്‍ പ്രവേശിച്ചിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച സബ് കളക്ടര്‍ എന്ന ബഹുമതിക്കും ഉടമയായി.2018ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ പത്തൊമ്പതാം റാങ്കും സംസ്ഥാനത്തെ ഒന്നാം സ്ഥാനവും ശ്രീലക്ഷ്മിയ്ക്കായിരുന്നു. ഇക്കുറി സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വയനാട് ചരിത്രനേട്ടത്തിലെത്തി.വയനാട് ജില്ലാ കളക്ടര്‍ എ.ഗീത,സബ് കളക്ടര്‍ ആര്.ശ്രീലക്ഷ്മി എന്നിവര്‍ യഥാക്രമം സംസ്ഥാനത്തെ മികച്ച കളക്ടര്‍, സബ് കളക്ടര്‍ പുരസ്ക്കാരങ്ങള്‍ നേടി.തീര്‍ന്നില്ല,ബഹുമതികള്‍.വയനാട് കളക്ടറേറ്റാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറേറ്റ്.മാനന്തവാടി സബ് കളക്ടര്‍ ഓഫീസാണ് സംസ്ഥാനത്തെ മികച്ച റവന്യൂ ഡിവിഷണല്‍ ഒാഫീസ്. ഏറ്റവും മികച്ച നാല് അവാര്‍ഡുകളുമായി വയനാട് ഒന്നാമതെത്തി. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ച് വയനാട്ടിലെ ക്യാമ്ബ് ഹൗസില്‍ തിരിച്ചെത്തിയ .ശ്രീലക്ഷ്മി പുരസ്ക്കാര നേട്ടത്തിനു പിന്നിലെ പ്രയത്നത്തെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും സംസാരിച്ചു.
സര്‍ക്കാര്‍ സേവനമെന്നാല്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചുമണിവരെയുളള ജോലിയല്ലെന്ന് തെളിയിക്കുന്നതായിരുന്നു ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍.ജില്ലാ കളക്ടറും സബ് കളക്ടറും എല്ലാം ഉൗണും ഉറക്കവും ഉപേക്ഷിച്ച് ഇരിക്കുമ്ബോള്‍ മുഴുവന്‍ മെഷിനറിയും ഏതാണ്ട് ഇതേ പോലെ ചലിച്ചു,ജില്ലാ കളക്ടര്‍ രാത്രി ഒമ്ബത് മണിവരെയൊക്കെയാണ് കളക്ടറേറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നത്.ഒപ്പമുളളവരും അതേ പോലെ ഇരിക്കും.ജില്ലയില്‍ ഭൂരിപക്ഷം വകുപ്പുകളും നിയന്ത്രിക്കുന്നതും സ്ത്രീകളാണെന്നതാണ് മറ്റൊരു പ്രത്യേകത.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്,കുടുംബം
വീട് ആലുവ കടുങ്ങല്ലൂരില്‍. അച്ഛന് തെക്കീട്ടില്‍ രാമചന്ദ്രന്, അമ്മ തെക്കാട്ടില്‍ കലാദേവി.ഇരുവരും റിട്ട. ബാങ്ക് ഉദ്യോഗസ്ഥര്‍.സഹോദരി വിദ്യ തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസി.പ്രൊഫസര്‍.മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്ലണിലിസം എടുത്തു.പി.എച്ച്.ഡിയും ഉണ്ട്.ഫിലിം സ്റ്റഡിസ് ആണ് മെയിന്‍.ബാങ്ക് ഉദ്യോഗസ്ഥനായ ദിനില്‍ വിശ്വം ആണ് ചേച്ചിയുടെ ഭര്‍ത്താവ്.എനിക്കൊപ്പം സിവില്‍ സര്‍വീസിന് പഠിച്ച തമിഴ്നാട് കാഞ്ചിപുരം സ്വദേശി ദിനേശ്കുമാറാണ് എന്റെ ഭര്‍ത്താവ്.തെലുങ്കാന കേഡറിലായിരുന്നു.കഴിഞ്ഞ മാസം സുല്‍ത്താന്‍ ബത്തേരിയില്‍ വയനാട് വൈല്‍ഡ്ലൈഫ് വാര്ഡന് ഒാഫീസില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.കഴിഞ്ഞ മെയിലാണ് വിവാഹം കഴിഞ്ഞത്.
വിദ്യാഭ്യാസം?
ഹൈസ്കൂള്‍ പഠനം ആലുവ നിര്‍മ്മലയിലും പ്ളടു കളമശ്ശേരി രാജഗിരി പബ്ളിക് സ്കൂളിലും.ഡിഗ്രി ചെന്നെെ സ്റ്റെല്ലാ മേരീസ് കോളേജിലായിരുന്നു.ബി.എ എക്കണോമിക്സാണ് എടുത്തത്.പിജി ചെയ്തത് ലണ്ടന്‍ സ്കൂള്‍ ഒാഫ് എക്കണോമിക്സില്‍.പഠനകാലഘട്ടം സ്കൂള്‍ ലീഡറായിരുന്നു.എല്ലാ മത്സരത്തിലും പങ്കെടുക്കാറുണ്ട്.ക്വിസ്,എസ്സേ റൈറ്റിംഗ് എന്നിവയിലെല്ലാം സമ്മാനങ്ങള്‍ വാങ്ങി.വായനയാണ് എല്ലാത്തിനും തുണയായത്.ചെറുപ്രായത്തില്‍ തന്നെ വായിക്കാന്‍ തുടങ്ങിയിരുന്നു.വായന കഴിഞ്ഞെ എന്തും ഉളളു.വീട്ടില്‍ ഒരു വലിയ വായനശാല തന്നെയുണ്ട്. അച്ഛനും അമ്മയും എല്ലാം നല്ല വായനക്കാരാണ്.
സിവില്‍ സര്‍വീസിലേക്ക്
അതൊരു നിയോഗമായിരിക്കാം.ഇന്നതാകണമെന്ന് വിചാരിച്ച് ഞാന്‍ ഒന്നും പഠിച്ചിട്ടില്ല.എന്ട്രന്സിനൊന്നും പോയിട്ടില്ല.ഇപ്പോള്‍ പഴയത് പോലെയല്ല.സിവില്‍ സര്‍വീസ് കോച്ചിംഗിന്റെ ഹബ് തന്നെ തിരുവനന്തപുരത്തുണ്ട്. ഡല്‍ഹിയില്‍ ആക്ഷന്‍ എയ്ഡ് ഇന്ന്റര്നാഷണലിലും പോയിരുന്നു. ഒരുപാട് ഐ.എ. എസ് ഉദ്യോഗസ്ഥരുമായി ഇടപഴകാന്‍ കഴിഞ്ഞു.അങ്ങനെയൊരു കോച്ചിംഗിന് മുഴുവാനായും എവിടെയും പോയിട്ടില്ല.സര്‍ക്കാര്‍ സിവില്‍ സര്‍വീസ് അക്കാഡമിയില്‍ ചേര്‍ന്നിരുന്നു.ഏഴ് പേരായിരുന്നു 19ാമത്തെ ബാച്ചില്‍.വയനാട്ടില്‍ നിന്നുളള ആദിവാസി മേഖലയില്‍ നിന്നുളള ശ്രീധന്യ സുരേഷും അതില്‍ ഉള്‍പ്പെടും.എല്ലാവരും എന്നെപ്പോലെ പല കേഡറില്‍ പ്രവര്‍ത്തിക്കുന്നു.
കഷ്ടപ്പാട് അറിഞ്ഞിട്ടുണ്ടോ?
അച്ഛനും അമ്മയും എന്നെയും ചേച്ചിയെയും കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്. അവര്‍ ഒത്തിരി ബുദ്ധിമുട്ടിയിട്ടുണ്ട്. 2000ല്‍ കണ്ണൂരിലായിരുന്നു ആദ്യത്തെ നിയമനം.പിന്നെ ഒരു വര്‍ഷം കഴിഞ്ഞാണ് വയനാട്ടില്‍ എത്തുന്നത്.
സഹപാഠികള്‍
ഹൈസ്കൂള്‍ കാലം മുതല്‍ ഐ.എ.എസ് തലംവരെയുളളതാണ് എന്റെ ബന്ധം.കൂട്ടുകാരെ ഇപ്പോഴും വിളിക്കാറുണ്ട്.അതൊരു വലിയ ബന്ധം തന്നെയാണ്. സിവില്‍ സര്‍വീസിന് ഒപ്പം പഠിച്ചവരെയും ബന്ധപ്പെടാറുണ്ട്.പലരും പല കേഡറുകളില്‍ വര്‍ക്ക് ചെയ്യുന്നു.വയനാട്ടുകാരി കൂടിയായ ശ്രീധന്യ ഇപ്പോള്‍ പെരിന്തല്‍മണ്ണ സബ് കളക്ടറാണ്.പഠിച്ച സ്കൂളില്‍ ഇൗയിടെ ഗസ്റ്റായി പങ്കെടുക്കാന്‍ കഴിഞ്ഞതിലും അഭിമാനിക്കുന്നു.
സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നവരോട്?
കണ്ണും കാതും തുറന്ന് വെക്കണം.ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളിലും ഇടപെടണം.അടിസ്ഥാന കാര്യങ്ങള്‍ ഉറപ്പാക്കണം.ഐ.എ.എസാക്കണമെന്ന് പറഞ്ഞ് കുട്ടിക്കാലത്ത് തന്നെ ചട്ടം കെട്ടിക്കണമെന്നില്ല. പതിനഞ്ച് വര്‍ഷം കഴിഞ്ഞുളള കാര്യങ്ങള്‍ ഇപ്പോഴെ ചിന്തിക്കണോ?.കാര്യങ്ങളില്‍ ഇന്വോള്വ്ഡ്ആകണം.നല്ല ശീലങ്ങള്‍ പഠിക്കുക.നമ്മുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയണം. വായിക്കണം. സംസാരിക്കാനും എഴുതാനും അറിയണം.സാഹചര്യങ്ങള്‍ നന്നായി ഉപയോഗിക്കുക. പരീക്ഷയില്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടി മറ്റ് കാര്യങ്ങളില്‍ മുന്നിലാണെന്ന് പറയാന്‍ പറ്റില്ല.ഇന്ന് എല്ലാം വിരല്തുമ്ബിലാണ്. വായനയുടെ പ്ളാറ്റ് ഫോംസ് തന്നെ വന്നു.
അഭിമാനം
മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് മാറി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും 3 നഗരസഭകളിലും നടത്തിയ അക്ഷയ ബിഗ് ക്യാമ്ബയിന് ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റലൈസേഷന് (എ.ബി.സി.ഡി) പദ്ധതി വഴിയാണ് ജില്ല ചരിത്രനേട്ടം കൈവരിച്ചത്.
വയനാട്ടുകാരെക്കുറിച്ച്?
വയനാട്ടില്‍ മുഴുവന്‍ സ്നേഹമുളളവരാണ്. ബ്യൂട്ടി തോന്നിയത് ഇവിടെയുളള പ്രകൃതിയിലല്ല.ആളുകളുടെ ഇടപെടല്‍ രീതിയോടാണ്. വര്‍ക്ക് ചെയ്യാന്‍ അത് കൊണ്ട് സുഖമുണ്ട്. വയനാട്ടില്‍ എനിക്ക് മുമ്ബ് വര്‍ക്ക് ചെയ്തവരൊക്കെ വയനാടിനെക്കുറിച്ച് ആവേശത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. കുറെക്കാര്യങ്ങള്‍ ഇനിയും മനസിലുണ്ട്.എന്‍ ഉൗര് പോലെ. കലയില്‍ താല്‍പ്പര്യമുണ്ടോ? കുറച്ചൊക്കെ പാടും.പാട്ട് പഠിച്ചിട്ടുണ്ട്.ഒഴിവ് സമയങ്ങളില്‍ ഒരു രസത്തിന് വേണ്ടി.ചെറുപ്പത്തില്‍ പാട്ട് പഠിപ്പിച്ചത് ആലുവായിലെ സുജാത ടീച്ചറായിരുന്നു.ഇപ്പോള്‍ ഒാണ്‍ലൈനായി പാട്ട് പഠിക്കുന്നുണ്ട്.ആകാശവാണി ഫെയിം നെടുങ്കുന്നം വാസുദേവനാണ് ഗുരു.സിനിമ ഇഷ്ടമാണ്.പിന്നെ യാത്രയും.ജോലി തിരക്ക് കാരണം സമയം അനുവദിക്കുന്നില്ലെന്ന് മാത്രം.സമയം ലഭിക്കുകയാണെില് പി.എച്ച്.ഡി ചെയ്യണമെന്നുണ്ട്.