കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ വിവിധ കോഴ്സകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലും ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത് നടത്തി വരുന്ന ബി.എസ്.സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയർ ഡിസൈനിംഗ് ആൻഡ് ഫർണിഷിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാലയുടെ www.admission. kannuruniversity.ac.in എന്ന സിംഗിൾ വിൻഡോ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. മാനേജ്മെന്റ് ക്വാട്ടയിൽ അപേക്ഷിക്കുവാൻ താൽപര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷകർ പ്ലസ്ടു പാസ്സായിരിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2835390, 8281574390

Hot Topics

Related Articles