തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ലെ ‘പൊഫ്കോൺ’ പരിപാടിയിൽ പെൺകുട്ടികളെ കർട്ടനിട്ട് വേർതിരിച്ചിരുത്തിയ സംഭവത്തിൽ മുൻ ഡിജിപി ഡോ. ടി.പി. സെൻകുമാർ കടുത്ത പ്രതികരണം നടത്തി.“ഇതാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും വിളമ്പുന്ന പുരോഗമനം. ഇത് അഫ്ഘാനിസ്ഥാനിലല്ല, ‘നമ്പർ വൺ കേരളത്തിലാണ്’ നടക്കുന്നത്. സ്ത്രീസ്വാതന്ത്ര്യം, തുല്യത എന്ന് വിളിച്ചു പറയുന്നവർക്ക് മറുപടി നൽകുന്ന സംഭവം തന്നെയാണിത്,” ഇതെന്ന് സെൻകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.സംഭവത്തിന്റെ പശ്ചാത്തലം കുസാറ്റിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച പരിപാടിയാണ് വിവാദത്തിലായത്.
മതമൗലികവാദികളായ മുജാഹിദ് സംഘടനയുടെ കീഴിലാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്.പരിപാടിയിൽ ആണ്‍കുട്ടികളും പെൺകുട്ടികളും പരസ്പരം കാണാതിരിക്കാനായി സ്റ്റേജിന് സമീപത്ത് കർട്ടൻ കെട്ടിയാണ് ഇരുത്തിയത്. പുറത്ത് വന്ന ചിത്രങ്ങളിൽ, മുൻ നിരയിൽ ആണ്‍കുട്ടികളെയും പിന്നിൽ മറച്ചിടത്തായി പെൺകുട്ടികളെയും കാണാം.“മതം – ശാസ്ത്രം – ധാർമ്മികത” എന്ന വിഷയത്തിലാണ് ക്യാമ്പസ് ഡിബേറ്റ് നടന്നതെന്ന് സംഘാടകരുടെ നോട്ടീസിൽ പറയുന്നു.