കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസിൽ മുഖ്യമന്ത്രിയുടെ മൗനം ഗുരുതരമാണെന്നും ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു.
കളക്ടറേറ്റ് മാർച്ചിന്റെ ഭാഗമായി ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് ചാണ്ടിഉമ്മനെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗൗരിശങ്കർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാർ ജെ ജി പാലക്കാലോടി, ജോബിൻ ജേക്കബ്, ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിബി ജോൺ കൈതയിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാർ മനു കുമാർ,ജെനിൻ ഫിലിപ്പ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, ജില്ലാ ഭാരവാഹികളായ കെ കെ കൃഷ്ണകുമാർ, അനൂപ് അബൂബക്കർ, റിച്ചി സാം ലൂക്കോസ്, വസന്ത തെങ്ങമ്പള്ളി, അബു താഹിർ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എം നൈസാം, ഡെന്നിസ് ജോസഫ്, ആൽബിൻ,ഇടമലശ്ശേരി, ബിന്റോ ജോസഫ്, ജിബിൻ ജോസഫ്, ,ജസ്റ്റിൻ പുതുശ്ശേരി, അശ്വിൻ കുറിച്ചി, രാഷ്‌മോൻ ഒതാട്ടിൽ, വിഷ്ണു ചെമ്മണ്ടവള്ളി, ലിജു കുറിച്ചി ജിജി മൂലം കുളം, കർണ്ണൻ എന്നിവർ നേതൃത്വം നൽകി.
ചാണ്ടി ഉമ്മൻ എംഎൽഎ, ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ എം, നിബു ഷൗക്കത്ത്,രാഷ്‌മോൻ ഓത്താട്ടിൽ,അജയകുമാർ, കെ കെ കൃഷ്ണകുമാർ, റിച്ചിസാം ലൂക്കോസ് രതീഷ് തോട്ടപ്പള്ളി, പ്രശാന്ത് പി പ്രകാശ്, വിഷ്ണു ചെമ്മണ്ടവള്ളി,ജെനിൻ ഫിലിപ്പ്, സക്കീർ ചങ്ങമ്പള്ളി എന്നിവരെ അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.