കോട്ടയം: – അരിയുടെയും പല വ്യജ്ഞനങ്ങളുടെയും വില ഇരട്ടിയിലധികം വർദ്ധിച്ചിട്ടും വിപണിയിൽ ഇടപെടാൻ തയ്യാറാകാതെ സംസ്ഥാന സർക്കാർ അനാസ്ഥ കാട്ടുകയാണന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് പ്രസ്ഥാവിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ 5 വർഷവും വർദ്ധനവ് ഉണ്ടാകില്ലന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്. നൽകിയ വാഗ്ദാനം സംസ്ഥാന സർക്കാരിന് പാലിക്കാൻ കഴിഞ്ഞിട്ടില്ലന്ന് മാത്രമല്ല എല്ലാ സാധനങ്ങളുടെയും വില ഇരട്ടിയിലധികം വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു.
വിപണിയിൽ ഇടപെട്ട് വില നിലവാരം പിടിച്ച് നിർത്താൻ സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കൺസ്യൂമർ ഫെഡറേഷൻ അടക്കമുള്ള ഒരു സ്ഥാപനവും യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിക്ഷേധാർഹമാണ്. അനിയന്ത്രിതമായ വിധത്തിൽ വിലക്കയറ്റം ഉണ്ടാകുമ്പോൾ വിപണിയിൽ ഇടപെടാൻ ബാധ്യസ്ഥമായ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ അതാത് വകുപ്പ് മേധാവികൾ തയ്യാറാകണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.