കോട്ടയം : ആളും ആരവവും മന്ത്രിമാരും ആഡംബരവുമായി വേണമെങ്കിലും ഈ വിവാഹം നടത്താം. പക്ഷേ, ലാളിത്യത്തിന്റെ ലളിതവും സുന്ദരവുമായ രീതിയിലാണ് നാളെ ഈ വിവാഹം നടക്കുക. ലക്ഷങ്ങൾ മുടക്കി കല്യാണ മാമാങ്കം കൊണ്ടാടുന്നവരുടെ നാട്ടിൽ പത്ത് പേരെ മാത്രം വിളിച്ച് ഒരൊറ്റ ഒപ്പിൽ തീരുന്ന കല്യാണം … ! ഇത് കോട്ടയത്ത് മാതൃകയാകുന്ന കമ്മ്യൂണിസ്റ്റ് കല്യാണം.
കോട്ടയം ജില്ലാ പഞ്ചായത്ത് നിയുക്ത വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരനാണ് ആർക്കും അനുകരണീയമായ രീതിയിൽ നാളെ വിവാഹിതനാകുന്നത്. വധു കാഞ്ഞങ്ങാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസി.പ്രഫസറായ മുണ്ടക്കയം സ്വദേശിനിയാണ്. മുണ്ടക്കയം സ്വദേശിനിയും കാസർകോട് കാഞ്ഞങ്ങാട് സെൻട്രൽ യൂണിവേഴ്സിറ്റി അസി.പ്രഫസറുമായ ഡോ.ജയലക്ഷ്മി രാജീവനാണ് വധു. ജനുവരി 18 ബുധനാഴ്ച രാവിലെ 10 ന് കൂവപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ വച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക. വധുവിന്റെയും വരന്റെയും ബന്ധുക്കൾ അടക്കം പത്തിൽ താഴെ അതിഥികൾ മാത്രമാവും ലളിതമായ ചടങ്ങിൽ പങ്കെടുക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ അംഗമായ അഡ്വ. ശുഭേഷ് സുധാകരൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും , എ.ഐ.വൈ എഫ് സംസ്ഥാന ജോ.സെക്രട്ടറിയുമാണ്. മുൻ സി.പി.ഐ നേതാവായ പരേതനായ പി.കെ സുധാകരൻ പിതാവും, മുൻ കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തംഗം ലീലാമ്മ മാതാവുമാണ്. രാജീവനാണ് ജയലക്ഷ്മിയുടെ പിതാവ്. തങ്കമ്മ രാജീവൻ മാതാവും.