ജാഗ്രതാ ഹെൽത്ത്
നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ചെടിയാണ് കമ്യൂണിസ്റ്റ് പച്ച. പണ്ട് കാലങ്ങളിൽ കൈയ്യിലോ കാലിലോ മുറിവേൽക്കുമ്പോൾ ഈ ചെടിയുടെ ഇല അരച്ച തേയ്ക്കുക പതിവായിരുന്നു. എന്നാൽ ഇന്ന് കമ്യൂണിസ്റ്റ് പച്ചയെ ആരും ശ്രദ്ധിക്കാറ് പോലുമില്ല. പറമ്പിലോ വേലിക്കരികിലോ മുളച്ച് നിൽക്കുന്ന ചെടിയെക്കൊണ്ട് ഒരു ഗുണവുമില്ലെന്നാണ് പലരുടെയും ചിന്ത. എന്നാൽ അറിഞ്ഞോളൂ പല രോഗങ്ങൾക്കുമുള്ള മരുന്നായി പഴമക്കാർ ഉപയോഗിച്ചുപോന്ന ചെടിയാണ് കമ്യൂണിസ്റ്റ് പച്ച.
ഉയർന്ന രക്തസമ്മർവും കൊളസ്ട്രോളും കുറയ്ക്കാൻ മിടുക്കനാണ് കമ്യൂണിസ്റ്റ് പച്ച. ഇതിന്റെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഹൃദ്രോഗത്തിനും പ്രമേഹ രോഗത്തിനും നല്ലതാണ് ഈ നാട്ടുമരുന്ന്. ഈ ചെടിയുടെ ഇലകൾ കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് നല്ലപോലെ തിളപ്പിച്ച് കുടിക്കാം. പ്രമേഹ രോഗികൾ ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം അല്ലെങ്കിൽ ചായ ദിവസേന കുടിക്കുന്നത് നല്ലതാണ്. ഇൻസുലിൻ പ്രവർത്തനം കൃത്യമാക്കി, രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാൻ പറ്റിയ ഔഷധമാണ്. കമ്യൂണിസ്റ്റ് പച്ച.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുപോലെ ശരീര വേദന മാറാനും ഏറെ സഹായിക്കുന്ന മരുന്നാണ് കമ്യൂണിസ്റ്റ് പച്ച. മുറിവുകൾ ഉണക്കാനും ഈ ചെടിയുടെ ഇല ഉപയോഗിക്കാറുണ്ട്. കാരണം ഇതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങളാണ്. കമ്യൂണിസ്റ്റ് പച്ചയും കൂടെ കടലാവണക്കിന്റെ പശയും ചേർത്തരച്ച് പുരട്ടിയാൽ ഒരു രാത്രിയിൽ തന്നെ മുറിവുണങ്ങും.