കോട്ടയം : സർക്കാർ സൃഷ്ടിച്ച ദുരന്തത്തിന് ഇരയായ ബിന്ദുവിന്റെ കുടുംബത്തിന് ഉചിത നഷ്ടപരിഹാരം പ്രഖാപിക്കാതെ വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി വി ദേശത്തേക്ക്പറന്നതു വഴി കുടുംബത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബിജെപി നേതാവ് എൻ. ഹരി.
ഈ സംഭവത്തിൽ കേരള മനസ്സാക്ഷിയുടെ മുന്നിൽ സർക്കാർ പ്രതിക്കൂട്ടിലാണ്.
ഇവിടെ സംസ്ഥാന സർക്കാരാണ് ഒന്നാം നമ്പർ പ്രതി.മറ്റേതെങ്കിലും സമാന സംഭവമായിരുന്നെങ്കിൽ ഇതിനകം തന്നെ കേസെടുത്ത് നിയമനടപടി ആരംഭിക്കുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രി യാത്ര തിരിക്കും മുമ്പ് കുടുംബത്തിനു മാന്യമായ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും ഉറപ്പുവരുത്തണമായിരുന്നു. പക്ഷേ അത് ചെയ്യാതെ സമാശ്വാസം ദൂതുമായി മന്ത്രി വി. എൻ വാസവനെ തലയോല പറമ്പിലേക്ക് അയക്കുകയായിരുന്നു.
മകന് ഒരു താൽക്കാലിക ജോലിയാണ് മന്ത്രി വാസവൻ വാഗ്ദാനം ചെയ്തത്. അതും അമ്മയുടെ മരണം നടന്ന മെഡിക്കൽ കോളേജിൽ. അമ്മയുടെ ജീവൻ എടുത്ത സ്ഥലത്ത് ജോലി ചെയ്യാൻ ഉണ്ടാവുന്ന വൈകാരികത പോലും കണക്കിലെടുത്തില്ല.
സർക്കാർ തല്ലി കെടുത്തിയ ജീവിതത്തിന് മുട്ടുശാന്തി ജോലി നൽകി പ്രശ്നപരിഹാരത്തിന് ശ്രമിച്ചത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്.
ഇത്തരം സാഹചര്യങ്ങളിൽ ഉടൻ മന്ത്രിസഭായോഗം ചേർന്ന് തുടർനടപടികൾ പ്രഖ്യാപിച്ച എത്രയോ കീഴവഴക്കങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഇവിടെ പക്ഷേ ഒരു പാവപ്പെട്ട കുടുംബത്തെ മരണത്തിനുശേഷവും സർക്കാർ ക്രൂരമായി അവഗണിക്കുകയാണ്.
ആ കുടുംബത്തിലുള്ള സഹായം സർക്കാരിൻറെ ഔദാര്യമല്ല. ജനാധിപത്യ വ്യവസ്ഥയിലുള്ള കടപ്പാടാണ്. അത് നിർവഹിക്കാൻ മുഖ്യമന്ത്രിയും ദുരന്തത്തിന് വഴിതെളിച്ച മന്ത്രിമാരും തയ്യാറാകുന്നില്ലെന്നതാണ് ഏറ്റവും ദയനീയം.