‘ഹവാല പണമാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു’; പുരാവസ്തു തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിക്കെതിരെ പരാതിക്കാര്‍

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റസ്റ്റത്തിനെതിരെ പരാതിക്കാർ. മോൻസൻ മാവുങ്കലുമായുള്ള ഇടപാടില്‍ ഹവാല പണം ഉപയോഗിച്ചിട്ടില്ല. ഹവാല പണമാണെന്ന് തെളിയിക്കാൻ ഡിവൈഎസ്പിയെ വെല്ലുവിളിക്കുന്നുവെന്നും പരാതിക്കാർ പറ‌ഞ്ഞു. മോൻസന് നല്‍കിയ പണത്തിന് ബാങ്ക് രേഖയുണ്ട്. ഡിവൈഎസ്പിക്കെതിരായ എല്ലാ തെളിവുകളും ഇഡിയ്ക്ക് കൈമാറുമെന്നും പരാതിക്കാർ കൂട്ടിച്ചേര്‍ത്തു. ഡിവൈഎസ്പി റസ്റ്റത്തിന്റെ ആരോപണം പരാതിക്കാരെ ഭിന്നിപ്പിക്കാൻ വേണ്ടിയാണെന്നും പരാതിക്കാർ ആരോപിച്ചു. മോൻസൻ മാവുങ്കലിന് പരാതിക്കാർ നല്‍കിയത് ഹവാല പണം ആണെന്നായിരുന്നു ഡിവൈഎസ്പിയുടെ ആരോപണം.

Advertisements

മോൻസന്റെ കള്ളപ്പണം പണം കണ്ടെത്താൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം അനിവാര്യമാണെന്നും പരാതിക്കാര്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈസ് പി റസ്‌റ്റം 2021 നവംബറില്‍ അനുമോള്‍, ലിജോ എന്നിവരുടെ അക്കൗണ്ടിലൂടെ രണ്ടുതവണയായി 25000 രൂപയും, ഒരു ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി എന്നാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ യാക്കൂബിന്റെ പരാതി. അന്വേഷണം നടത്തണമെങ്കില്‍ പണം വേണമെന്ന് ഡിവൈഎസ്പി നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ് പരാതിയില്‍ പറയുന്നത്. പണം നല്‍കിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ വഴി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി എന്ന ആക്ഷേപവും പരാതിക്കാർ ഉയർത്തിയിട്ടുണ്ട്.

Hot Topics

Related Articles