കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി മന്ത്രി വി എൻ വാസവന് സ്വീകരണവും, അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് പഠനോപകരണ വിതരണവും നടത്തി

കോട്ടയം : കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വി എൻ വാസവന് സ്വീകരണവും, അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് പഠനോപകരണ വിതരണവും നടത്തി. ഏറ്റുമാനൂർ എസ് എം എസ് എം ലൈബ്രറി ഹാളിൽ നടന്ന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡണ്ട് ഒ.ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്, വ്യാപാര ക്ഷേമ ബോർഡ് വൈസ്‌ ചെയർമാൻ ഇ എസ്.ബിജു,കൗൺസിലർമാരായ രശ്മി ശ്യാം,വിജി ഫ്രാൻസിസ്, ജനറൽ സെക്രട്ടറി പി ചന്ദ്രകുമാർ,ട്രഷറർ പി.ജെ മൈക്കിൾ, പ്രോഗ്രാം കൺവീനർ ബിജോ കൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ ഉണ്ണികൃഷ്ണൻ നായർ കളത്തൂർ, സന്തോഷ് വിക്രമൻ, സജിത് ബാബു,സെക്രട്ടറിമാരായ ജി.ജി സന്തോഷ് കുമാർ,കെ.ആർ ഉണ്ണികൃഷ്ണൻ നായർ, സൂസൻ തോമസ്,സുജ എസ്.നായർ,ത്രേസ്യാമ്മ ജോൺ, കവി ഹരി ഏറ്റുമാനൂർ എന്നിവർ പ്രസംഗിച്ചു.120 കുട്ടികൾക്കാണ് പഠനോപകരണം വിതരണം ചെയ്തത്.

Advertisements

Hot Topics

Related Articles