കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരുടെ സൗഹൃദ കൂട്ടായ്മ

കൊച്ചി: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരുടെ സംഘടന സി.എ / പി.എ. അസോസിയേഷൻ സൗഹൃദ കൂട്ടായ്മ- ‘ഓർമ്മത്തണലിൽ’ സംഘടിപ്പിച്ചു. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഹാളിൽ നടന്ന ചടങ്ങ് അസിസ്റ്റന്റ് കളക്ടർ അഞ്ജീത് സിങ് ഐ.എ. എസ്‌ ഉദ്ഘാടനം ചെയ്തു. ജുഡീഷ്യൽ കോടതി കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് അജിത് കെ രാജ് അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മിഷണറുടെ സി.എ ഡെൽഫി സ്വാഗതവും തളിപ്പറമ്പ് ആർ. ഡി. ഒ യുടെ സി.എ ബിന്ദു ചെറുവാട്ടിൽ നന്ദിയും ശ്രീ സുബൈർ കെ എം ഫോറസ്റ്റ് & ഡിപ്പാർട്ട്മെന്റ് ആശംസയും പറഞ്ഞു.

Advertisements

Hot Topics

Related Articles