കോട്ടയം: കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മറ്റിയുടെയും ടി വി പുരം മണ്ഡലം കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന അവാർഡ് ജേതാവും പ്രമുഖ സാഹിത്യകാരനും നാടകകൃത്തും മാധ്യമകുലപതിയുമായ ഓം ചേരി എൻ എൻ പിള്ളയെ അനുസ്മരിച്ചു. ടി വി പുരം എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. മുൻ വൈസ് ചാൻസിലർ ഡോ സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. മോഹൻ ഡി ബാബു, ടി എസ് സെബാസ്റ്റ്യൻ, എം കെ ഷിബു, ബി അനിൽകുമാർ,ജയചന്ദ്രിക ചന്ദ്രശേഖരൻ, ദീപ ഓംചേരിൽ, അഡ്വ എസ് സനീഷ് കുമാർ, പി എൻ ബാബു, ജയ് ജോൺ പേരയിൽ, പി പി സിബിച്ചൻ, പ്രീത രാജേഷ്, ആദർശ് രഞ്ജൻ, ഇടവട്ടം ജയകുമാർ, ഗോപാകൃഷ്ണൻ നായർ,പി ടി സുഭാഷ്, ബിനിമോൻ കുഞ്ഞുമണി, ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.