കോട്ടയം : കോൺഗ്രസിന്റെ പുനസംഘടന പൂർത്തിയായതിന് പിന്നാലെ പ്രവർത്തകരെ ഒപ്പം നിർത്താൻ വിവിധ തന്ത്രങ്ങളുമായി ഗ്രൂപ്പ് നേതാക്കൾ. ജില്ലയിൽ ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടന പൂർത്തി ആയപ്പോഴാണ് ഗ്രൂപ്പുകൾ അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന് വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന അവകാശ വാദത്തിന് സമാനമായ അവകാശവാദവുമായി കോൺഗ്രസിലെ ഗ്രൂപ്പുകൾ രംഗത്ത് എത്തിയിട്ടുണ്ട്.
കെ.സി വേണുഗോപാലിന്റെ ഗ്രൂപ്പിന് ചങ്ങനാശേരി വെസ്റ്റ് ബ്ളോക്കും, ആന്റോ ആന്റണിയ്ക്ക് കറുകച്ചാൽ ബ്ളോക്കും മാത്രമാണ് ലഭിച്ചതെന്ന പ്രചാരണമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന ഗ്രൂപ്പ് അവകാശപ്പെടുന്നു. ഈ ഗ്രൂപ്പിന് നഷ്ടമായ ബ്ളോക്കുകൾ തങ്ങൾക്കാണ് ലഭിച്ചതെന്ന് തിരുവഞ്ചൂർ ഗ്രൂപ്പ് അവകാശപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ , എട്ടുകാലി മമ്മൂഞ്ച് കളിക്കുകയാണ് തിരുവഞ്ചൂർ ഗ്രൂപ്പെന്ന ആരോപണമാണ് മറ്റ് ഗ്രൂപ്പുകൾ ഉയർത്തുന്നത്. തിരുവഞ്ചൂർ ഗ്രൂപ്പുകാർ കടുത്തുരുത്തിയും , വൈക്കവും തങ്ങൾക്ക് ലഭിച്ചു എന്ന് അവകാശപ്പെടുന്നു. എന്നാൽ , കടുത്തുരുത്തി ബ്ളോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളിയും വൈക്കം ബ്ളോക്ക് പ്രസിഡന്റ് പി. ഡി. ഉണ്ണിയും തനി സുധാകരൻ പക്ഷക്കാരും സുധാകരനുമായി അടുത്ത വ്യക്തി ബന്ധം പുലർത്തുന്നവരും ആണെന്ന് സുധാകര വിഭാഗം അവകാശപ്പെടുന്നു.
ഇവരും തങ്ങളുടെ പക്ഷക്കാരാണ് എന്നാണ് തിരുവഞ്ചൂർ ഗ്രൂപ്പിന്റെ അവകാശവാദം. ഇത് അംഗീകരിക്കാനാവില്ലന്ന് സുധാകര പക്ഷം പറയുന്നു. പാലാ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആയി എൻ.സുരേഷിനെ വാശിപിടിച്ചു നിയമിക്കാനായി എന്നത് മാത്രമാണ് തിരുവഞ്ചൂർ പക്ഷം നേടിയ വിജയമെന്നാണ് സുധാകര പക്ഷത്തിന്റെ വാദം. കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി കൊല്ലാ 5 തിരുവഞ്ചൂരിനോട് അടുപ്പമുള്ള ആളാണെങ്കിലും കടുത്ത ഉമ്മൻചാണ്ടി അനുയായി ആണെന്നും ഗ്രൂപ്പ് സമവാക്യങ്ങൾ വഴി ചർച്ചയ്ക്ക് വഴി വയ്ക്കുന്നു.
അതുപോലെ തന്നെ യാണ് പുതുപ്പള്ളി, അയർക്കുന്നം ബ്ലോക്ക് പ്രസിഡന്റ് മാരായ ഗിരീസനും രാജുവും. രണ്ടുപേരും ചാണ്ടി ഉമ്മൻ നിർദ്ദേശിച്ചവരാണ്. ചാണ്ടി ഉമ്മൻ ഇപ്പോൾ ഹൈക്കമാൻഡിന്റെയും കെ. സി. വേണുഗോപാലിന്റെയും നേരിട്ടുള്ള ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് ചർച്ചകൾ നടക്കുന്നത്. പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സതീഷ്കുമാർ ആന്റോ ആന്റണിയുടെ നോമിനിയാണെന്നാണ് ചർച്ചകൾ.
അടുത്ത കാലം വരെ കടുത്ത എ ഗ്രൂപ്പുകാരൻ ആയിരുന്ന സതീഷ് കുമാറിനെ തിരുവഞ്ചൂരും പിന്തുണച്ചു. ജില്ലയിലെ യഥാർഥ കക്ഷി നില ഇപ്രകാരം ആണ്. ചങ്ങനാശ്ശേരി ഈസ്റ്റ് കെ. സി. ജോസഫ് വിഭാഗം, ചങ്ങനാശ്ശേരി വെസ്റ്റ് കെ. സി. വേണുഗോപാൽ പക്ഷെകാരനായ കെ. പി സി. ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ നിർദ്ദേശിച്ച ബാബു കോയിപ്പുരം. കാഞ്ഞിരപ്പള്ളി അഡ്വ. ജീ രാജ് ആന്റോ ആന്റണി പക്ഷം. കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് മനോജ് കെ. സി. ജോസഫ് നേതൃത്വം കൊടുക്കുന്ന എ ഗ്രൂപ്പ്. മുണ്ടക്കയം ബ്ലോക്ക് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റകര തീവ്ര എ ഗ്രൂപ്പ് കാരൻ തന്നെയാണ്. ഇവിടെ ആന്റോ ആന്റണി എം. പി. യും കെ. പി. സി. സി.സെക്രട്ടറി പി.എ സലീംമും സംയുക്ത മായി നിർദ്ദേശിച്ച പ്രകാശ് പുളിക്കലിനെ ആട്ടിമറിച്ചാണ് ബിനു ബ്ലോക്ക് പ്രസിഡന്റ് ആയത്.
പൂഞ്ഞാർ അഡ്വ.സതീഷ്കുമാർ തിരുവഞ്ചൂർ, ആന്റോ പക്ഷമാണ്. ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്റർ ജില്ലയിലെ ഏക വനിതാ പ്രാർത്ഥിനിധ്യം ആണ്. കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി സുധാകരൻ പക്ഷക്കാരനും അഡ്വ. ടോമി കല്ലാനി നിർദ്ദേശിച്ച ആളുമാണ്. ഉഴവൂർ ബ്ലോക്കിൽ ഐ ഗ്രൂപ്പിൽ പെട്ട ന്യൂജിന്റ ജോസഫ് ആണ് ബ്ലോക്ക് പ്രസിഡന്റ്. ഏറ്റുമാനൂർ എ ഗ്രൂപ്പിലെ ജോ റോയ് പൊന്നാട്ടിൽ പ്രസിഡന്റ് ആയി. കെ. സി. ജോസഫ് നിർദ്ദേശിച്ച പേരാണ് ഇത്. അർപ്പൂക്കരയിൽ ജോസഫ് വാഴക്കൻ നിർദ്ദേശിച്ച സോബി വടക്കേടം ആണ് പ്രസിഡന്റ്. പുതുപ്പള്ളി, അയർകുന്നം ബ്ലോക്കുകളിൽ ചാണ്ടി ഉമ്മൻ നിർദ്ദേശിച്ച ഗിരീശൻ , അകലകുന്നം രാജു എന്നിവർ പ്രസിഡന്റുമാരായി. വൈക്കം സുധാകരന്റെ പക്ഷക്കാരൻ ആയ പി. ഡി. ഉണ്ണിയാണ് പ്രസിഡന്റ്. തലയോലപ്പറമ്പിൽ എ ഗ്രൂപ്പ് കാരനും കെ. സി ജോസെഫിന്റെ അനുയായിആയ എം. കെ. ഷിബു ആണ് ബ്ലോക്ക് പ്രസിഡന്റ്.