പാലാ: നേതാക്കന്മാരുടെ ചേരിപ്പോരും വെല്ലുവിളിയും ഉൾപ്പെടെയുള്ള യുദ്ധാന്തരീക്ഷം
കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവർത്തകരുടെ ആത്മവീര്യം തകർത്തതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് (എം)ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
വിഴിഞ്ഞം ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനം ബഹിഷ്കരിച്ചവർക്ക് ജനകീയ പ്രശ്നങ്ങളേക്കാൾ താൽപര്യം ഗ്രൂപ്പുകളുടെ തമ്മിലടിയാണെന്നും ജോസ് കെ മാണി പറഞ്ഞു
കേരളാ കോൺസ്സ് (എം) മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുവാനുള്ള നടപടികളും പൂർത്തിയാക്കി വരുന്നതായി യോഗം വിലയിരുത്തി.
മെയ് 31ന് മുമ്പായി ഭവന സന്ദർശനവും ഫണ്ട് പിരിവും പൂർത്തിയാക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ തോമസ് ചാഴികാടൻ, സ്റ്റീഫൻ ജോർജ്, ബേബി ഉഴുത്തുവാൽ ,ഫിലിപ്പ് കുഴികുളം , വിജി എം തോമസ്, സഖറിയാസ് കുതിരവേലി,
ജോർജുകുട്ടി ആഗസ്തി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ,ജോസ് പുത്തൻകാല ,പെണ്ണമ്മ ജോസഫ്, ജോസഫ് ചാമക്കാല, ജോസ് ഇടവഴിക്കൽ,ജോജി കുറത്തിയാടൻ, ടോബിൻ കെ അലക്സ്, സാജൻ കുന്നത്ത് എന്നിവർ പ്രസംഗിച്ചു.