വൈക്കം: സർക്കാരിൻ്റെ ദളിത് വിരുദ്ധ നടപടിക്കെതിരെ ഭാരതീയ ദളിത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മാർച്ച് നാലിന് വൈക്കം എംഎൽഎ ഓഫീസ് മാർച്ചും ധർണയും നടത്തും. പട്ടികജാതി- വർഗ ഫണ്ട് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ ദളിത് വിരുദ്ധ നയം തിരുത്തുക, പട്ടികജാതി വകുപ്പ് വഴി നൽകി കൊണ്ടിരുന്ന ഭവന നിർമ്മാണ പദ്ധതി പുന:സ്ഥാപിക്കുക, വിദ്യാർഥികളുടെ വിദ്യാഭ്യാസ ധനസഹായം മുടക്കം കൂടാതെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് ധർണാ സമരം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. ജോൺതറപ്പേൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി.ഉണ്ണി മുഖ്യപ്രഭാഷണം നടത്തും. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേഷ്കുമാർ ,എൻ.ജെ.പ്രസാദ്, പി.കെ.സുശീലൻ , കെ.കെ. വിനോദ്, മായപുത്തൻതറ തുടങ്ങിയവർ നേതൃത്വം നൽകും. ധർണയ്ക്ക് മുന്നോടിയായി രാവിലെ 10ന് വൈക്കം വടക്കേ നടയിലുള്ള ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും പ്രതിക്ഷേധ മാർച്ച് ആരംഭിക്കും