കോൺഗ്രസ് പിന്തുണയിൽ കുട്ടപ്പന് പുതിയ വീട്

മരങ്ങാട്ടുപിള്ളി: ക്യാന്സർ രോഗിയായ കുട്ടപ്പന്റെ കുടുംബത്തിന് തലചായ്ക്കാൻ പുതിയ വീടൊരുക്കി കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റി.
കൂലിപ്പണിക്കാരനായ കണ്ണഞ്ചിറ മരിപ്പാട്ടുപാറയിൽ കുട്ടപ്പൻ കാൻസർ ബാധിച്ചതോടെ ഒറ്റമുറി ഷെഡിൽ കഷ്ടപ്പെടുകയായിരുന്നു. ചികിത്സാ സഹായത്തിനായാണ് മണ്ഡലം കമ്മിറ്റിയെ സമീപിച്ചത്. എന്നാൽ ചികിത്സാ സഹായത്തിനൊപ്പം തലചായ്ക്കാൻ വീടുകൂടി ഒരുക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. എന്നാൽ വീടിന്റെ നിർമ്മാണം തുടങ്ങി ഏതാനും ദിവസങ്ങൾക്കകം അദ്ദേഹം യാദൃശ്ചികമായി മരണപ്പെട്ടു. എങ്കിലും നൽകിയ വാഗ്ദാനം പൂർത്തീകരിക്കാൻ ആയിരുന്നു പാർട്ടി തീരുമാനം. ആറ് മാസത്തിനകം വീടിന്റെ പണി പൂർത്തിയാക്കി നൽകുമെന്ന് മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് കുട്ടപ്പന്റെ കുടുംബത്തിന് വാഗ്ദാനം നൽകി. പറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഗൃഹപ്രവേശം നടത്താൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി .

Advertisements

നിർമ്മാണ സ്ഥലത്തേയ്ക്ക് വാഹനം എത്താൻ സൗകര്യമില്ലാത്തത് നിർമ്മാണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ കല്ല്, കട്ട, മണൽ, മെറ്റിൽ ഉൾപ്പെടെയുള്ള നിർമ്മാണ സമഗ്രികളെല്ലാം പ്രവർത്തകർ തന്നെ തലയിൽ ചുമന്ന് ശ്രമദാനമായി എത്തിച്ചു. പൊതുജനങ്ങളുടെ മികച്ച പിന്തുണകൊണ്ടാണ് സമയബന്ധിതമായി പണികൾ പൂർത്തിയാക്കാൻ സാധിച്ചത് എന്ന് മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അറിയിച്ചു. വിവിധ ഘട്ടങ്ങളിൽ നിർമ്മാണ സാമഗ്രികൾ സ്പോണ്സർ ചെയ്തവർക്കും പ്രത്യേകം നന്ദി പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടിന്റെ താക്കോൽ ദാനം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ്, ടോമി കല്ലാനി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എംപി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നിർവ്വഹിക്കും.

Hot Topics

Related Articles