കോട്ടയം: 1964ൽ ഭാരതകേസരി മന്നത്ത് പത്മനാഭൻ കേരള കോൺഗ്രസ് പാർട്ടിക്ക് തിരികൊളുത്തി ജന്മം നൽകിയ തിരുനക്കരയിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം വിതരണം ചെയ്ത് 60-ാം ജൻമദിനം ആഘോഷിച്ചു.കിരാതമായ വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന നരേന്ദ്രമോദിയുടെ ഉറച്ച തീരുമാനംജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണെന്നും കൂടതൽ ജനാധിപത്യ വിശ്വാസികൾ മോദിയുടെ പിന്നിൽ അണിനിരക്കുമെന്നും ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പാർട്ടി ചെയർമാൻ സജി പറഞ്ഞു.കേരള കോൺഗ്രസ് ജന്മം കൊണ്ട തിരുനക്കരയിൽ ജനന്മദിനം ആഘോഷിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
വർക്കിങ്ങ് ചെയർമാൻ ഡോ.ദിനേശ് കർത്ത അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ പ്രൊഫ: ബാലു ജി വെള്ളിക്കര, ലൗജിൻ മാളിയേക്കൽ, രജിത്ത് എബ്രാഹം തോമസ്, മോഹൻദാസ് ആമ്പലാറ്റിൽ, ജോയി സി കാപ്പൻ, എൽ ആർ വിനയചന്ദ്രൻ, കോട്ടയം ജോണി, ഗണേഷ് ഏറ്റുമാനൂർ, റ്റിജോ കൂട്ടുമ്മേക്കാട്ടിൽ, അഡ്വ.മഞ്ചു കെ.നായർ, രാജേഷ് ഉമ്മൻ കോശി, വിനയ് നാരായണൻ, സുമേഷ് നായർ, ജോൺ ഐമൻ, ഫൽഗുണൻ മേലേടത്ത്, രശ്മി എം.ആർ, ജോജോ പനക്കൽ, ഉണ്ണി ബാലകൃണൻ, വിനോദ്കുമാർ വി,ജി, ഷൈജു കോശി, മാത്യു കെ.വി, കെ. ഉണ്ണികൃഷ്ണൻ, അഡ്വ. രാജേഷ്, അഡ്വ. എൻ.സി. സജിത്ത്, എസ്.രാമചന്ദ്രപിള്ള, ജോഷി കൈതവളപ്പിൽ, ബിജു കണിയാമല, രമ പോത്തൻകോട്, സന്തോഷ് മൂക്കലിക്കാട്ട്, ടോമി താണൊലിൽ, സന്തോഷ് വി.കെ, ജോസ് മാലിക്കൽ , തോമസ് കൊട്ടരത്തിൽ, പുതുക്കോണം സുരേഷ്, സനൽകുമാർ, പ്രിയ രഞ്ജു, പ്രശാന്ത് ആളൂർ, ഉമേഷ് ഉദയൻ, ജിൽബൻ ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.