സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലേയ്ക്ക് ആന്റോ ആന്റണിയുടെ പേര് പരിഗണിച്ച് ഹൈക്കമാൻഡ്; ആന്റോയ്‌ക്കെതിരെ പടയൊരുക്കവുമായി സ്വന്തം മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ; ആന്റോയെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയാൽ പാർട്ടി വിടുമെന്ന് ഭീഷണി

കോട്ടയം: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തലപ്പത്തേയ്ക്ക് ആന്റോ ആന്റണിയുടെ പേര് നിർദേശിക്കാൻ ഹൈക്കമാൻഡ് ഒരുങ്ങുന്നതിനു പിന്നാലെ പാർട്ടിയ്ക്കുള്ളിൽ ആന്റോ ആന്റണിയ്ക്ക് എതിരെ പടയൊരുക്കം സജീവമാകുന്നു. ആന്റോ ആന്റണിയെ കെ.പി.സി.സി പ്രസിഡന്റാക്കിയാൽ പാർട്ടി വിടുമെന്ന ഭീഷണിയുമായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് അവർ ഇതിനോടകം തന്നെ ഹൈക്കമാൻഡിന് കത്തും അയച്ചിട്ടുണ്ട്. ഈ കത്ത്് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുമുണ്ട്.

Advertisements

കത്ത് വായിക്കാം…
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേന്ദ്ര നേതൃത്വം മുൻപാകെ ഒരു കൂട്ടം കോൺഗ്രസ്സ് പ്രവർത്തകർ തയ്യാറാക്കുന്ന തുറന്നെഴുത്…ഞങ്ങൾ പത്തനംതിട്ട , കോട്ടയം ജില്ലകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരുമാണ് വിഷയം എന്തെന്നാൽ…. ആന്റോ ആന്റണി 15 വർഷം മുമ്പ് എം. പിയായി തെരഞ്ഞെടുക്കപ്പെടുന്ന കാലത്ത് പത്തനംതിട്ട ലോക്‌സഭാ പരിധിയിൽ വരുന്ന 7 അസംബ്ലി മണ്ഡലങ്ങളിൽ ….അടൂർ, കോന്നി , ആറന്മുള , തിരുവല്ല , കാഞ്ഞിരപ്പള്ളി ,പൂഞ്ഞാർ തുടങ്ങിയ 6 മണ്ഡലങ്ങളിൽ യുഡിഎഫ് എംഎൽഎ മാരായിരുന്നു… റാന്നിയിൽ എൽഡിഎഫിന്റെ രാജു എബ്രഹാമും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല് 15 വർഷങ്ങൾക്കിപ്പുറം ഈ 7 സീറ്റ്കളിലും ഇടത്പക്ഷ എംഎൽഎ മാരാണ്…സ്വന്തം ജയത്തിന് വേണ്ടി കൂടെയുള്ള് സഹപ്രവർത്തകരെ ഒറ്റ് കൊടുത്ത് തന്റെ ശിങ്കിടികളെ മാത്രം പാർട്ടിയിൽ പരിഗണിച്ച് സ്വന്തം സഹപ്രവർത്തകരായ എതിർപക്ഷത്തെ നിഷ്പ്രഭമാക്കി ആന്റോ ആന്റണി തന്റെ തെറ്റായ രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുന്നു….കോൺഗ്രസ്സ് പാർട്ടിക്ക് അപ്രമാദിത്വം ഉണ്ടായിരുന്ന ജില്ലയിൽ ഇന്ന് പാർട്ടിയെ 4 കഷണമാക്കിയവനെ കെപിസിസി അധ്യക്ഷസ്ഥാനം നൽകി വാഴ്ത്താൻ പോകുന്നു എന്ന് ചാനലുകളിൽ നാഴികയ്ക്ക് നാൽപത് വട്ടം കാണിക്കുന്നു…ഇതിലും ഭേദം ഈ പാർട്ടിയെ പിരിച്ച് വിടുന്നതാണ്…
പിണറായി വിജയനെ പോലെ എന്ത് നാറിയ രാഷ്ട്രീയവും കളിക്കുന്ന ഒരാളുടെ മുൻപിൽ നിവർന്നു നിന്ന് 2 വാക്ക് പറയാൻ കെൽപ്പില്ലാത്ത ഈയാളെ പോലെ ഒരുവൻ ഈ സ്ഥാനത്തേക്ക് വന്നാലുള്ള സ്ഥിതി ആലോചിച്ച് നോക്കൂ….ഇങ്ങനെ ഒരു തീരുമാനം ഹൈക്കമാൻഡ് മരവിപ്പിക്കാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു…. അല്ലാത്ത പക്ഷം മറ്റു പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കാൻ ഞങൾ നിർബന്ധിതരാകും…. അതിന് ഹൈക്കമാൻഡ് ഇടവരുതരുതെന്നു അഭ്യർത്തിക്കുന്നു….

Hot Topics

Related Articles