കോട്ടയം : കേന്ദ്ര സർക്കാർ ഗ്യാസിന്റെയും പെട്രോൾ ഡീസലിന്റെയും വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ സമരം നടത്തി. ഗ്യാസിന്റെ കാലികുറ്റി ചുമന്നു കൊണ്ട് പ്രധിഷേധം സങ്കടിപ്പിച്ചു. നാട്ടകം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടി അദ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ കൈതയിൽ ഉദ്ഘാടനം ചെയ്തു.ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഷീബ പുന്നെൻ ജനപ്രതിനിധികളായ ഷീന ബിനു, മിനി ഇട്ടികുഞ്ഞു, അനിൽ കുമാർ, മഞ്ജു രാജേഷ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വത്സല അപ്പുകുട്ടൻ മഹിളാ കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് രാജമ്മ അനിൽ പാലാ പ്പറമ്പൻ എന്നിവർ പ്രസംഗിച്ചു.
Advertisements



