പുതുപ്പള്ളി : ഞാന്‍ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് പണിയാകുമോ,കുഴപ്പമില്ലെങ്കില്‍ ഞാനും കൂടാം . ഇന്നലെ വോട്ടു ചോദിച്ച് വീടുകളും സ്ഥാപനങ്ങളും കയറുന്നതിനിടയില്‍ ഇലക്കൊടിഞ്ഞി നന്ദന ബജിക്കടയില്‍ ഭക്ഷണം കഴിക്കാന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എത്തിയപ്പോള്‍ അവിടുത്തെ ഇരിപ്പിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു അവരോടായിരുന്നു സ്ഥാനാര്‍ത്ഥിയുടെ ഈ ചോദ്യം.
ജയ്ക്കിന്റെ ചോദ്യം അവരെ ചിരിപ്പിച്ചു, ഒരു കുഴപ്പവുമില്ല ഇവിടെ ഇരുന്നോ എന്ന് അവര്‍ മറുപടി നല്‍കിയതോടെ ബജിയും ചായയുമായി ജെയ്ക്ക് അവര്‍ക്കൊപ്പം കൂടി, ഇതിനിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെത്തിയ മാധ്യമ പ്രവര്‍ത്തകരും അവിടെ എത്തി. പിന്നെ ഒന്നിച്ചായി ചര്‍ച്ചയും സംസാരവുമെല്ലാം, രാഷ്ട്രീയ ചര്‍ച്ചകളുമെല്ലാം. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വോട്ട് അഭ്യര്‍ത്ഥിച്ച ശേഷമായിരുന്നു സ്ഥാനാര്‍ത്ഥിയും സംഘവും അവിടെ നിന്ന് മടങ്ങിയത്.