വിജയപുരം: ലൈഫ് മിഷൻ സമുച്ചയത്തിലെ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിജയപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈഫ് ഭവന സമുച്ചയത്തിന് മുൻപിൽ ധർണ്ണ നടത്തി മണ്ഡലം പ്രസിഡന്റ് മിഥുൻ ജി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ചു എം ചന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, പഞ്ചായത്ത് അംഗം ലിബി ജോസ് ഫിലിപ്പ്, കെ പി എസ് ടി എ ജില്ല സെക്രട്ടറി റെഞ്ചി ഡേവിഡ് മറ്റ് നേതാക്കൾ പ്രസംഗിച്ചു
Advertisements