തൊടുപുഴ : കേരള കോൺഗ്രസ് എം ചെയർമാനും ധനകാര്യ മന്ത്രിയുമായിരുന്ന കെ എം മാണിയുടെ ആറാമത് ചരമവാർഷികാ ചരണത്തിന്റെ ഭാഗമായി സംസ്കാര വേദി ആഗോളമലയാള ലേഖന മത്സരം നടത്തും. വിഷയം : “കേരളത്തിൻ്റെ സമ്പദ്ഘടന – വെല്ലുവിളികളും പരിഹാരങ്ങളും ” . വിജയികൾക്ക് 5000, 3000, 2000 രൂപ ക്യാഷ് അവാർഡ് നൽകും.
പ്രായപരിധി ഇല്ല . എ ഫോർ എട്ട് പേജിൽ കവിയരുത്. സ്വന്തം കൈയക്ഷരത്തിൽ ഒരുവശത്ത് മാത്രം എഴുതണം. രചയിതാവിൻ്റെ വിലാസവും ഫോൺ നമ്പരും മറ്റൊരു കടലാസിലെഴുതി പിൻ ചെയ്യണം . ഇടുക്കി ജില്ലയിൽ നിന്നുള്ള ലേഖനങ്ങൾ മാർച്ച് 1 – നു മുമ്പായി ലഭിക്കത്തക്കവിധം റോയ് ജെ കല്ലറങ്ങാട്ട് , ജില്ലാ പ്രസിഡൻറ് സംസ്കാര വേദി , മൂലമറ്റം പി.ഒ , 685589 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് ജില്ലാ സെക്രട്ടറി ടോം കണയങ്കവയൽ അറിയിച്ചു . ഫോൺ 9497279347 .